പെരിയ കൊലപാതകം: സി.ബി.​െഎ അന്വേഷണം ആവശ്യമില്ല -കോടിയേരി

പത്തനംതിട്ട: പെരിയ ഇരട്ട കൊലപാതക കേസിൽ സി.ബി.​െഎ അന്വേഷണം വേണമെന്ന ശരത്​ ലാലി​​​െൻറ പിതാവ്​ സത്യനാരായണ​​​െൻ റ ആവശ്യം തള്ളി സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. എല്ലാ കേസുകളും സി.ബി.​െഎ അന്വേഷിക്കണമെങ്കിൽ ​കേരള പൊലീസിനെ പിരിച്ചു വിടണോ എന്ന്​ കോടിയേരി ചോദിച്ചു.

തെളിവുണ്ടെങ്കിൽ മാധ്യമങ്ങൾക്കല്ല, അന്വേഷണ ഉദ്യോഗസ്​ഥർക്കാണ്​ നൽകേണ്ടത്​. പ്രതികൾക്കോ അവരുടെ കുടുംബത്തിനോ പാർട്ടി സഹായം ഉണ്ടാവി​ല്ലെന്നും കോടി​യേരി വ്യക്തമാക്കി.

കൊലപാതകത്തിൽ ഉദുമ എം.എൽ.എ കെ. കുഞ്ഞിരാമന്​ പങ്കുണ്ടെന്ന ശരത്​ ലാലി​​​െൻറ പിതാവി​​​െൻറ ആരോപണത്തോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Tags:    
News Summary - periya twin murder case; kodiyeri rejected the demand of cbi enquiry -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.