രാഷ്​ട്രീയ കൊലപാതകങ്ങൾ ഇടതുമുന്നണി അംഗീകരിക്കില്ല -കാനം

കണ്ണൂർ: രാഷ്​ട്രീയ കൊലപാതകങ്ങൾ എൽ.ഡി.എഫ്​ ഒരു കാലത്തും അംഗീകരിച്ചിട്ടില്ലെന്ന്​ സി.പി​.​െഎ സംസ്​ഥാന സെക്രട് ടറി കാനം രാജേ​​ന്ദ്രൻ. എൽ.ഡി.എഫ‌് വടക്കൻ മേഖല കേരള സംരക്ഷണ യാത്രയോടനുബന്ധിച്ച‌് കണ്ണൂരിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കാനം. പെരിയ ഇരട്ടക്കൊലക്കേസിൽ അറസ്​റ്റിലായ സി.പി.എമ്മുകാരനെ പുറത്താക്കിയത്​ സ്വാഗതാ ർഹമാണെന്നും അദ്ദേഹം പറഞ്ഞു.

വർഗീയതയുമായി സന്ധിചെയ്യുന്ന നിലപാടാണ‌് കേരളത്തിൽ കോൺഗ്രസ‌് സ്വീകരിക്കുന്നത്​. ഇവിടെ ബി.ജെ.പിയും കോൺഗ്രസും ഒരേ തൂവൽപക്ഷികളാണ‌്. നരേന്ദ്ര മോദി സർക്കാറി​​െൻറ നയങ്ങൾക്കും ബി.ജെ.പിയുടെ വർഗീയതക്കുമെതിരെ ദേശീയതലത്തിൽ എതിർപ്പുയർത്തുമ്പോഴും കേരളത്തിൽ കോൺഗ്രസിന‌് നിറംമാറ്റമുണ്ടെന്ന‌് ശബരിമല പ്രശ‌്നം തെളിയിച്ചു. ഒരു ഭാഗത്ത‌് മോദിയും മറുഭാഗത്ത‌് ജനങ്ങളും എന്നതാണ‌് ദേശീയ രാഷ‌്ട്രീയത്തിലെ ഇന്നത്തെ അവസ്ഥ. എല്ലാ ജനവിഭാഗങ്ങളും സമരരംഗത്താണ‌്.

വരുന്ന തെരഞ്ഞെടുപ്പിൽ 2004 ആവർത്തിക്കും. ഇതുസംബന്ധിച്ച ജനങ്ങളുടെ സർവേയായിരുന്നു കഴിഞ്ഞ തദ്ദേശ ഉപതെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. ജാഥാംഗങ്ങളായ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ, സി.കെ. നാണു (ജനതാദൾ എസ‌്), സി.ആർ. വത്സൻ (കോൺഗ്രസ‌് എസ‌്), അഡ്വ. പി. വസന്തം (സി.പി.ഐ), എൽ.ഡി.എഫ‌് ജില്ല കൺവീനർ കെ.പി. സഹദേവൻ, സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ, സി.പി.ഐ ജില്ല സെക്രട്ടറി പി. സന്തോഷ‌് കുമാർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - periya murder case- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.