പേരാവൂർ ചിട്ടി തട്ടിപ്പ്: സി.പി.എം ലോക്കൽ സെക്രട്ടറിയെ മാറ്റി

പേ​രാ​വൂ​ർ: സ​ഹ​ക​ര​ണ ഹൗ​സ് ബി​ൽ​ഡിങ്​ സൊ​സൈ​റ്റി ചി​ട്ടി ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പ​ണ വി​ധേ​യ​നാ​യ സൊ​സൈ​റ്റി മു​ൻ പ്ര​സി​ഡൻറി​നെ സി​.പി​.എം പാ​ർ​ട്ടി ഭാ​ര​വാ​ഹി​ത്വ​ത്തി​ൽനി​ന്ന്​ മാ​റ്റി. കെ. ​പ്രി​യ​നെ​യാ​ണ് നി​ടു​ംപൊ​യി​ൽ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തുനി​ന്ന് നീ​ക്കി​യ​ത്. പു​തി​യ സെ​ക്ര​ട്ട​റി​യാ​യി പി. ​പ്ര​ഹ്ലാ​ദ​നെ ഇ​ന്ന​ലെ ചേ​ർ​ന്ന ലോ​ക്ക​ൽ സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു.

ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് അസി.രജിസ്ട്രാർ കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത കെ.പ്രിയ​‍െൻറ വീട്ടിലേക്ക് നിക്ഷേപകരുടെ കർമസമിതി പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചെങ്കിലും പാർട്ടി ജില്ല നേതൃത്വം ഇടപെട്ട് തടയുകയായിരുന്നു. തുടർന്ന് നടന്ന ലോക്കൽ സമ്മേളനത്തിലാണ് സ്ഥാനമാറ്റവും ഉണ്ടായത്.

അ​തേ​സ​മ​യം, പേ​രാ​വൂ​ർ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി വി​ൽപ​ന വി​വാ​ദ​ത്തി​ൽ മുമ്പ് പാ​ർ​ട്ടി അ​ച്ച​ട​ക്ക ന​ട​പ​ടി​ക്ക് വി​ധേ​യ​നാ​യ കെ.​പി. സു​രേ​ഷ്‌​കു​മാ​റി​നെ നി​ടും​പൊ​യി​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ലേ​ക്കും പേ​രാ​വൂ​ർ ഏ​രി​യ സ​മ്മേ​ള​ന പ്ര​തി​നി​ധി​യാ​യും തെ​ര​ഞ്ഞെ​ടു​ത്തു. 2018ൽ ​വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്, പേ​രാ​വൂ​ർ ഏ​രി​യ ക​മ്മി​റ്റി​യം​ഗ​മാ​യി​രു​ന്ന കെ.​പി. സു​രേ​ഷ്‌​കു​മാ​റി​നെ ഞാ​ലി​ൽ ബ്രാ​ഞ്ച് ക​മ്മി​റ്റി​യി​ലേ​ക്ക് ത​രം താ​ഴ്ത്തി​യി​രു​ന്നു. അ​ന്ന് കോ​ള​യാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻറാ​യി​രു​ന്ന സു​രേ​ഷ് കു​മാ​റി​ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡൻറ്​ സ്ഥാ​ന​വും ന​ഷ്​ട​പ്പെ​ട്ടി​രു​ന്നു.

Tags:    
News Summary - Peravoor Chitty scam: CPM replaces local secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.