മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു, ദൃശ്യം പകർത്തി; പേരാമ്പ്രയിൽ യുവതിയുടെ പരാതിയിൽ ബന്ധുവടക്കം നാല് പേർ പിടിയിൽ
കോഴിക്കോട് : പേരാമ്പ്രയിൽ യുവതിയെ ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്ത യുവതിയുടെ പരാതിയിൽ ബന്ധുവടക്കം നാല് പേർ പിടിയിൽ. ലഹരി നൽകി വിവിധ ഇടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. ബന്ധു പീഡനദൃശ്യം പകർത്തിയെന്നും മറ്റുള്ളവരിൽ നിന്ന് പണം പറ്റിയെന്നും പരാതിയിലുണ്ട്.
മദ്യവും ലഹരിവസ്തുക്കളും നൽകി തന്നെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചുവെന്ന് കഴിഞ്ഞ ദിവസമാണ് യുവതി പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളെ മണിക്കൂറുകൾക്കകം തന്നെ പൊലീസ് പിടികൂടി. വെള്ളിയൂർ വലിയപറമ്പ് ജാസിഫ്, കരുവണ്ണൂർ ചമ്പോളി സാക്കിർ ഹുസൈൻ,നടുവണ്ണൂർ കളയംകുളത്ത് റജീഷ്,നടുവണ്ണൂർ താനിപ്പറ്റ അഭിലാഷ് എന്നിവരാണ് പ്രതികൾ. റജീഷ് മുമ്പ് കാപ്പ കേസിൽ പ്രതിയായതിനെ തുടർന്ന് നാട് കടത്തിയ ആളാണ്.
ഒരു രാത്രി മുഴുവൻ നീണ്ട തിരച്ചിലിനൊടുവിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അറിയാൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.