വടകര: പേരാമ്പ്ര ഇരട്ടക്കൊലപാതക കേസിൽ പ്രതിയുടെ ശിക്ഷ ഉറപ്പാക്കിയത് ശാസ്ത്രീയ തെളിവുകൾ. മരിച്ചുകിടന്ന ബാലെൻറ ഉള്ളം കൈയില്‍നിന്നും മടക്കിപ്പിടിച്ച നിലയില്‍ കണ്ടെത്തിയ 30ഓളം മുടിയിഴകള്‍ കേസില്‍ നിര്‍ണായകമായി. ആ മുടിയിഴകള്‍ ചന്ദ്രെൻറതാണെന്ന് ഡി.എന്‍.എ പരിശോധനയില്‍ തെളിഞ്ഞു. ഇതിനുപുറമെ, കൊല നടന്ന വീടിെൻറ കോണിപ്പടികളിലെയും, മദ്യക്കുപ്പിലെയും വിരലടയാളവും അേന്വഷണത്തിന് സഹായമായി. പ്രതി ചന്ദ്രെൻറ വീട്ടില്‍നിന്നും കെണ്ടത്തിയ രക്തക്കറ പുരണ്ട വസ്ത്രങ്ങളും സുപ്രധാന തെളിവായി.
2015 ജൂലൈ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. കടമായി ആവശ്യപ്പെട്ട പണം നല്‍കാത്തതിനെ തുടർന്ന് ചന്ദ്രൻ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നാണ് പ്രോസിക്യൂഷന് കേസ്. കൊല നടക്കുന്നതിനിടയില്‍ ബഹളംകേട്ട് സ്ഥലത്തെത്തിയ അയല്‍ വാസിയായ പ്ലസ് ടു വിദ്യാര്‍ഥി കൊല്ലിയില്‍ അജില്‍ സന്തോഷിനും വെട്ടേറ്റിരുന്നു. വീടിെൻറ രണ്ടാം നിലയിലെ കിടപ്പുമുറിയിലാണ് ബാലൻ വെട്ടേറ്റ് മരിച്ചത്. ഈ മുറിയിലേക്കുള്ള ഇടനാഴിയിലാണ് ശാന്ത മരിച്ചു കിടന്നത്. കൊലപാതകത്തിനുശേഷം ശാന്തയുടെ മൃതദേഹത്തിൽ നിന്നും വളകളും, സ്വര്‍ണമാലയും അഴിച്ചെടുത്ത ശേഷം പ്രതി സ്ഥലം വിടുകയായിരുന്നു. പിന്നീട്, പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ വീട്ടില്‍നിന്നും കൊടുവാളും സംഭവസമയത്ത് ധരിച്ച വസ്ത്രങ്ങളും കവര്‍ച്ച നടത്തിയ സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തു.
ഡി.എന്‍.എ പരിശോധന, മുടി പരിശോധന, രക്ത പരിശോധന എന്നിവയും നടന്നു. ഐ.പി.സി 449, 302, 307, 392, 394 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിഞ്ഞത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. എം. അശോകനും, ടി. ഷാജിത്തും പ്രതിഭാഗത്തിനു വേണ്ടി കോടതി നിയോഗിച്ച അഭിഭാഷകന് അബ്ദുള്ള മണപ്രത്തുമാണ് ഹാജരായത്. കൊലപാതക്കേസില്‍ സംസ്ഥാനത്തെ കോടതി വിധികളില്‍ അപൂര്‍വമായാണ് വടകര അഡീഷനല്‍ ജില്ല സെഷന്‍സ് കോടതിയുടെ ഇൗ വിധി വിലയിരുത്തപ്പെടുന്നത്. കഠിനതടവിനു ശേഷം ജീവപര്യന്തം വിധി വരുന്നത് അപൂര്‍വമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.