മണിയുടേത് നാടന്‍ ശൈലിയാണോയെന്ന് ജനം തീരുമാനിക്കട്ടെയെന്ന് കാനം 

കോട്ടയം: മന്ത്രി എം.എം മണിയുടെ  പരാമര്‍ശങ്ങള്‍  നാടന്‍ ശൈലിയാണോയെന്ന് ജനം തീരുമാനിക്കട്ടെയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മണിയുടെ പ്രസ്താവനയെക്കുറിച്ച് താൻ അഭിപ്രായം പറയുന്നില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രി തന്നെ വിശദീകരണം നൽകി കഴിഞ്ഞു. മണി വാക്കുകളിൽ മിതത്വം പാലിക്കണം എന്നുള്ളത് യാഥാർഥ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

പൊമ്പിളൈ ഒരുമൈ  സമരത്തെ വലിയ സംഭവമായി കാണുന്നില്ല. സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
 

Tags:    
News Summary - People will decide Mani's statement is his style of talking, says kanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.