ഭിന്നിപ്പിക്കാനുള്ള വർഗീയ അജണ്ടക്കെതിരെ ജനങ്ങൾ ഒന്നിക്കണം; ബി.ജെ.പിയെ കടന്നാക്രമിച്ച് പിണറായി

ഹൈദരാബാദ്: ഫെഡറലിസം തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനയെ നോക്കുകുത്തിയാക്കിയാണ് കേന്ദ്രത്തിന്റെ നടപടികൾ. ഗവർണർമാരിലൂടെ സംസ്ഥാനങ്ങൾക്ക് മേൽ കുതിരകയറുകയാണ് കേന്ദ്രം ഭരിക്കുന്ന എൻ.ഡി.എ സർക്കാർ ചെയ്യുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. തെലങ്കാനയിൽ പ്രതിപക്ഷ പാർട്ടികളെ അണിനിരത്തി മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.

സംസ്ഥാനങ്ങളുടെ അധികാരത്തിൽ കൈകടത്താനാണ് സർക്കാർ ശ്രമം. അർഹമായ ധനവിഹിതം നിഷേധിക്കുന്നു. പ്രാദേശിക ഭാഷകളെ തകർക്കാനും ​​ശ്രമിക്കുന്നു. ജഡ്ജി നിയമനത്തിലും കൈകടത്തലാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും പിണറായി വിജയൻ പറഞ്ഞു.

ഭിന്നിപ്പിക്കാനുള്ള വർഗീയ അജണ്ടക്കെതിരെ ജനങ്ങൾ ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. തെലങ്കാനയില്‍ പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്തി വൻ ശക്തിപ്രകടനമാണ് കെ.ചന്ദ്രശേഖർ റാവു നടത്തുന്നത്.കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവർ റാലിയിൽ പങ്കെടുക്കുന്നുണ്ട്

Tags:    
News Summary - People must unite against the communal agenda of division; Pinarayi attacked the BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.