കേരള-തമിഴ്നാട്-കർണാടക അതിർത്തിയിൽ അനുമതിപത്രമില്ലാതെ ഞായറാഴ്ചയും ചിലരെത്തി. വാളയാറിൽ മാത്രമാണ് അനുമതിപത്രമില്ലാതെ ഏറെപേർ എത്തിയത്. തിരുവനന്തപുരം ഇഞ്ചിവിളയിലും വയനാട് മുത്തങ്ങയിലും കാസർകോട് മഞ്ചേശ്വരത്തും നിയന്ത്രണവിധേയമായി ആളുകളെ കയറ്റിവിട്ടു.
പാസ് ഉള്ളവർക്ക് യാതൊരു ബുദ്ധിമുട്ടുമില്ലാതെ അതിർത്തി കടക്കാനായി. അതേസമയം, മുത്തങ്ങയിൽ രണ്ട് യുവാക്കളെ ഡെപ്യൂട്ടി കലക്ടറും ചില ഗതാഗതവകുപ്പ് ഉേദ്യാഗസ്ഥരും വട്ടംകറക്കി. രണ്ട് സംസ്ഥാനങ്ങളിലെ പാസിന് പുറമെ പൊലീസ് പാസുമുള്ള മലപ്പുറം സ്വദേശികൾക്കാണ് മണിക്കൂറുകളോളം ഈ ദുരവസ്ഥ നേരിടേണ്ടി വന്നത്.
എങ്ങനെയും നാട്ടിലെത്താൻ സ്വന്തം വാഹനത്തിലും വാടകക്കെടുത്ത വാഹനങ്ങളിലുമായി ആളുകൾ എത്തുകയാണ്. വാളയാറിൽ ഞായറാഴ്ചയും വരവ് തുടർന്നു. കേരള പാസില്ലാത്തവരെ പൊലീസ് തടയുന്നതിനാൽ അതിർത്തിയിൽനിന്ന് 500 മീറ്റർ അകലെയാണ് ആളുകൾ തമ്പടിച്ചത്.
അതേസമയം, പാസുള്ളവരെ അതിർത്തി കടത്തിവിടുന്നുണ്ട്. സ്ക്രീനിങ് നടപടികൾ സുഗമമായി നടന്നു. തമിഴ്നാട് അതിർത്തിയായ ഇഞ്ചിവിളയിൽആറ് മലയാളികൾക്ക് പ്രവേശന പാസ് ലഭിക്കാത്തതിനാൽ മണിക്കൂറുകൾ കാത്ത് നിൽക്കേണ്ടി വന്നു. പൂന്തുറ സ്വദേശികളായ ഇവർ ചെെന്നെ ശ്രീ പെരുമ്പതൂരിൽ നിന്നാണ് എത്തിയത്. ഒാണ്‍ലൈൻ തകരാറാണ് കാരണമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വൈകീട്ട് ആേറാടെ കേരളത്തിലേക്ക് പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് വരെ ഇഞ്ചിവിള ചെക്പോസ്റ്റ് വഴി 111 പേർ എത്തി.
105 പേർ തമിഴ്നാട്ടിൽ നിന്നും നാല് പേർ ഛത്തീസ്ഗഡിൽനിന്നും മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നും ഒാരോരുത്തരുമാണ് എത്തിയത്. മഞ്ചേശ്വരം ചെക്പോസ്റ്റ് വഴി ഞായറാഴ്ച 215 പേരാണ് കേരളത്തിലെത്തിയത്. 591 പേർക്കാണ് പാസ് അനുവദിച്ചിരുന്നത്. ഇതുവരെ 4658 പേർ മഞ്ചേശ്വരം വഴി എത്തി. ആകെ 11,878 പേർക്കാണ് പാസ് അനുവദിച്ചത്. പാസുമായി എത്തിയവര്‍ എല്ലാവിധ പരിശോധനകളും പൂര്‍ത്തിയാക്കി പെട്ടെന്ന് തന്നെ ജില്ലയിലേക്ക് പ്രവേശിച്ചു. സ്വന്തമായി വാഹനമുള്ളവര്‍ അതേ വാഹനത്തില്‍ തന്നെയാണ് ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങിയത്.
കര്‍ണാടകയിലെ കലാബുറഗിയില്നിന്ന് ബസിൽ പുറപ്പെട്ട 24 മലയാളികള്‍ അടങ്ങിയ സംഘം ബന്ദിപ്പൂര്‍ വനമേഖലയില്‍ 18 മണിക്കൂര്‍ കുടുങ്ങി. മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടാണ് സംഘത്തെ കേരളത്തിലെത്തിച്ചത്. വിവിധ ജില്ലകളില്‍ നിന്നുള്ളവര്‍ ബസിലുണ്ടായിരുന്നു. ബസിലുണ്ടായിരുന്ന നാലുപേര്‍ക്ക് മാത്രമാണ് പാസുണ്ടായിരുന്നത്. ശനിയാഴ്ച വൈകീട്ട് കര്‍ണാടക പൊലീസ് ബസ് തടഞ്ഞു. എല്ലാവര്ക്കും പാസില്ലാതെ ബസ് കടത്തിവിടില്ലെന്ന് പൊലീസ് പറഞ്ഞു. തുടർന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ട് താല്‍ക്കാലിക പാസ് അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.