വിവിധ പെൻഷനുകൾ പോസ്റ്റുമാൻ വീട്ടിലെത്തിക്കും

തിരുവനന്തപുരം: കേരള സർക്കാർ ഭാരതീയ തപാൽ വകുപ്പുമായി സഹകരിച്ച് വിവിധ പെൻഷനുകൾ, മറ്റു സാമ്പത്തിക പാക്കേജുകൾ എന ്നിവ വീട്ടിലെത്തിക്കുന്നതിന് സംവിധാനമൊരുക്കി. തുപ്രകാരം തപാൽ വകുപ്പി 'ആധാർ എനേബിൾഡ് പേയ്മെന്‍റ് സിസ്റ്റം( AePS)' എന്ന സങ്കേതിക വിദ്യ ഉപയോഗിച്ച് സർവിസ് ചാർജ് ഒന്നും ഇല്ലാതെ പോസ്റ്റ്മാൻ നേരിട്ടു വീട്ടിൽ പണമെത്തിക്കും.

ആധാറുമായി ബന്ധിപ്പിച്ച ഏത് ബാങ്ക് അക്കൗണ്ടിൽ നിന്നും എ.ടി.എമ്മിൽ പോകാതെ തന്നെ പണം വീട്ടിലെത്തും. കോവിഡ്-19 രോഗവ്യാപന പശ്ചാത്തലത്തിൽ ബാങ്കുകളിലും എ.ടി.എമ്മുകളിലും ഉണ്ടാകുന്ന തിരക്ക് കുറക്കുക, അതു വഴി സാമൂഹിക അകലം ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ഈ സേവനം ലഭിക്കാൻ അടുത്തുള്ള പോസ്റ്റ് ഓഫിസിൽ വിളിച്ചു മേൽവിലാസവും എത്ര രൂപയാണ് പിൻവലിക്കാൻ ആവശ്യമുള്ളതെന്നും പറഞ്ഞാൽ മാത്രം മതിയാവും.10000 രൂപ വരെ ഒരു ദിവസം പിൻവലിക്കാൻ സാധിക്കും.

ഏറ്റവും അടുത്ത പോസ്റ്റ് ഓഫീസിലെ ഫോൺ നമ്പർ ലഭിക്കാനും മറ്റുമായി തപാൽ വകുപ്പിന്റെ ഓൺലൈൻ ഹെൽപ്പ് ലൈൻ സംവിധാനം സജ്‌ജമാക്കിയിട്ടുണ്ട്. അതിനായി താഴെ കൊടുത്ത ലിങ്കിൽ കയറി പോസ്റ്റോഫീസിന്റെ പേര് അല്ലെങ്കിൽ പിൻ കോഡ് നൽകിയാൽ മാത്രം മതിയാവും. http://keralapost.in/pocontact/ >

Tags:    
News Summary - pension money at home by india post-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.