വന്യമൃഗങ്ങളെ വനംവകുപ്പ് കൊന്ന് ഇറച്ചി വിൽക്കണം –പി.സി. ജോർജ് 

പാ​ല​ക്കാ​ട്: വ​ന്യ​മൃ​ഗ​ശ​ല്യം ഇ​ല്ലാ​താ​ക്കാ​ൻ മൃ​ഗ​ങ്ങ​ളെ കൊ​ന്ന് വ​നം​വ​കു​പ്പ് ഇ​റ​ച്ചി വി​ൽ​ക്ക​ണ​മെ​ന്ന് പി.​സി. ജോ​ർ​ജ് എം.​എ​ൽ.​എ. പാ​ല​ക്കാ​ട് ജ​ന​പ​ക്ഷം ജി​ല്ല നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

കാ​ട്ടാ​ന​ക​ളെ വെ​ടി​വെ​ക്ക​ണ​മെ​ന്ന്​ പ​റ​യു​ന്നി​ല്ല. പ​ക്ഷേ, കാ​ട്ടു​പോ​ത്ത്, പ​ന്നി, മ്ലാ​വ് എ​ന്നി​വ​യെ വ​നം​വ​കു​പ്പ് വെ​ടി​വെ​ച്ച് കൊ​ന്നാ​ൽ വ​നം​വ​കു​പ്പി​ന് ലാ​ഭ​മു​ണ്ടാ​വു​ക​യും ക​ർ​ഷ​ക​ർ​ക്ക് ര​ക്ഷ​യു​ണ്ടാ​വു​ക​യും ചെ​യ്യും. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ എ​ണ്ണ​വും ശ​ല്യ​വും വ​ർ​ധി​ക്കു​ക​യാ​ണ്.

ആ​സ്ട്രേ​ലി​യ​യി​ൽ അ​വ​രു​ടെ ദേ​ശീ​യ മൃ​ഗ​മാ​യ കം​ഗാ​രു​വി​​​െൻറ ഇ​റ​ച്ചി വ​രെ ല​ഭി​ക്കും. വ​ന്യ​മൃ​ഗ​ശ​ല്യം നി​യ​ന്ത്രി​ക്കു​ന്ന​ത് വ​നം​വ​കു​പ്പ് വി​ദേ​ശ​ത്ത് പോ​യി പ​ഠി​ക്ക​ണം. പി​ണ​റാ​യി​യു​ടെ ഭ​ര​ണ​ത്തി​ന് കീ​ഴി​ൽ കേ​ര​ള​ത്തി​ൽ മാ​റ്റം കാ​ണു​ന്നു​ണ്ടെ​ന്നും വി​ക​സ​ന​ത്തി​ൽ മ​ല​ബാ​ർ മേ​ഖ​ല​യെ അ​വ​ഗ​ണി​ക്ക​രു​തെ​ന്നും പി.​സി. ജോ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ടു. 

Tags:    
News Summary - pc george- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.