Posted On
date_range Updated On
date_range പി.സി. ജോർജിൻെറ വീട്ടിലും വെള്ളം കയറി; ആദ്യ സംഭവമെന്ന് VIDEO
കോട്ടയം: കനത്ത പേമാരിയിൽ ജനപക്ഷം പാർട്ടി നേതാവ് പി.സി. ജോർജിൻെറ വീട്ടിലും വെള്ളം കയറി. മകൻ ഷോൺ ജോർജ് ഇക്കാര്യം വിവരിച്ച് വീഡിയോ പുറത്തുവിട്ടു.
ജീവിതത്തിൽ ഇങ്ങനെയൊന്ന് കണ്ടിട്ടില്ലെന്നും ഈരാറ്റുപേട്ടയിൽ ഇത്തരമൊരു സംഭവം ആദ്യമായാണെന്നും പി.സി ജോർജ് പറഞ്ഞു. ജനങ്ങൾ തന്നെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കോട്ടയം കൂട്ടിക്കൽ പ്ലാപ്പള്ളിയിലുണ്ടായ ഉരുൾപൊട്ടലിൽ മൂന്ന് പേരാണ് മരിച്ചത്. റോഡുകൾ തകർന്നതോടെ രക്ഷാപ്രവർത്തനം പോലും ദുഷ്കരമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.