Posted On
date_range Updated On
date_range വനിതാ മതിൽ ദയനീയമായി പരാജയപ്പെടും -പി.സി ജോർജ്
തിരുവനന്തപുരം: വനിതാ മതിൽ ദയനീയമായി പരാജയപ്പെടുമെന്ന് ജനപക്ഷം നേതാവ് പി.സി ജോർജ് എം.എൽ.എ. സുപ്രീംകോടതി വിധിയു ടെ പേരിൽ മുഖ്യമന്ത്രി കാട്ടുന്ന വിവരക്കേടാണ് ശബരിമലയെ കുഴപ്പത്തിലാക്കുന്നത്. ഇത് ചോദിച്ചു വാങ്ങിയ വിധിയാണെന ്നും അദ്ദേഹം പറഞ്ഞു.
ആരാണ് ടോം ജോസിനെ പിടിച്ച് ചീഫ് സെക്രട്ടറിയാക്കിയത്. സി.പി.എം എം.എൽ.എമാരെ മുഖ്യമന്ത്രിയെ പേടിപ്പിച്ചു നിർത്തുകയാണ്. സി.പി.എം പ്രവർത്തകർ പൂർണമായും പിണറായിയുടെ നിലപാടിന് എതിരാകും. നൂറു കണക്കിന് സി.പി.എമ്മുകാർ വിശ്വാസ സംരക്ഷണത്തിനായി പാർട്ടി വിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ താൻ സ്നേഹിക്കുന്നവരുമായി ഒന്നിച്ച് പോകുമെന്നും പി.സി ജോർജ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.