Posted On
date_range Updated On
date_range നടിയെ ആക്രമിച്ച സംഭവം: പ്രമുഖ നടനും പങ്കുണ്ട് -പി.സി ജോർജ്
തിരുവനന്തപുരം: കൊച്ചിയിൽ പ്രമുഖ സിനിമാതാരത്തെ ക്വട്ടേഷൻ സംഘം ആക്രമിച്ച സംഭവത്തിൽ മലയാളത്തിലെ ഒരു പ്രമുഖ നടനും പങ്കുണ്ടെന്ന് പി.സി.ജോർജ് എംഎൽഎ. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സംഭവം ക്വട്ടേഷൻ ആണെന്ന് നടി തന്നെ പറഞ്ഞു. നടിക്ക് അറിയാം ആരാണ് ഇതിന് പിന്നിലെന്ന്. ഒരു പ്രമുഖ നടനുമായി ബന്ധപ്പെട്ടുണ്ടായ കാര്യമാണ് ഇതെന്നാണ് ഞാൻ മനസിലാക്കുന്നത്. അതിൽ ഈ ആക്രമിക്കപ്പെട്ട നടിയുടെ പങ്കാളിത്തവുമുണ്ടെന്നാണ് കേൾക്കുന്നത്. അതാണ് ആ കുടുംബം തകർത്തതെന്നും പി.സി. ജോർജ് ആരോപിച്ചു.
നടിയെയും പോലീസ് ചോദ്യം ചെയ്യാൻ തയാറാകണം. സംഭവത്തിൽ സമഗ്ര അന്വേഷണം വേണണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. -
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.