representational image
Posted On
date_range Updated On
date_range കടത്തുവള്ളം മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്
ആറാട്ടുപുഴ: കിഴക്കേക്കര കനകക്കുന്ന് ജെട്ടിയിൽ കടത്തുവള്ളം മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്. വ്യാഴാഴ്ച വൈകീട്ട് 3.45ഓടെ ജെട്ടിയിൽനിന്ന് കായലിന്‍റെ പടിഞ്ഞാറേക്കരയായ കള്ളിക്കാട്ടേക്ക് പോകാനായി വള്ളം മുന്നോട്ട് എടുത്തപ്പോൾ അൽപം മുന്നോട്ടു നീങ്ങി മറിയുകയായിരുന്നു.
മറുകരയുള്ള ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് പോകാനായെത്തിയ തൊഴിലുറപ്പ് മേറ്റുമാരായ ആറു സ്ത്രീകൾ ഉൾപ്പെടെ ഏഴുപേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്.
വള്ളത്തിന്‍റെ വരമ്പത്ത് അടിച്ചുവീണ് പരിക്കേറ്റ ഇവർ മുതുകുളം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. ഇവരുടെ മൂന്ന് മൊബൈൽ ഫോണുൾപ്പെടെയുള്ള സാധനങ്ങൾ വെള്ളം കയറി ഉപയോഗശൂന്യമായി. കരഭാഗമായതിനാൽ അധികം ആഴമില്ലായിരുന്നു. കണ്ടുനിന്നവർ ഉടൻ രക്ഷാപ്രവർത്തനം നടത്തിയതും ദുരന്തം ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.