തിരുവനന്തപുരം: രണ്ട് പേർക്ക് ഇരിക്കാവുന്ന കണ്ടക്ടർ സീറ്റുകളിൽ കണ്ടക്ടർക്ക് പുറമെ യാത്രക്കാരെ ഇരുന്ന് യാത്ര ചെയ്യാൻ അനുവദിക്കാമെന്ന് കെ.എസ്.ആർ.ടി.സി സി.എം.ഡി നിർദേശം നൽകി. എന്നാൽ, വനിതാ കണ്ടക്ടർമാരാണെങ്കിൽ ഈ സീറ്റിൽ സ്ത്രീ യാത്രക്കാരെ മാത്രമേ ഇരിക്കുവാൻ അനുവദിക്കുകയുള്ളൂ. യാത്രക്കാർ സുരക്ഷിതമായി മാസ്ക് ധരിച്ചിട്ടുണ്ടെന്ന് ജീവനക്കാർ ഉറപ്പു വരുത്തണം.
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനാലും കെ.എസ്.ആർ.ടി.സി ജീവനക്കാർ പൂർണമായും വാക്സിനെടുത്ത സാഹചര്യത്തിലുമാണ് തീരുമാനം. വിദ്യാർഥികൾക്കടക്കം ഒരു സീറ്റിൽ ഒരാൾ എന്ന നിബന്ധന വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇനിയും സീറ്റുകൾ ഒഴിച്ചിട്ട് സർവിസ് നടത്തുവാൻ സാധിക്കില്ല. ആയതിനാലാണ് തീരുമാനമെന്നും ഈ വിവരങ്ങൾ കർശനമായി പാലിക്കുവാനും ജീവനക്കാരെ അറിയിക്കുന്നതിനും യൂണിറ്റ് ഓഫിസർമാർക്ക് നിർദേശം നൽകിയിയതായും സി.എം.ഡി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.