മദ്യലഹരിയിൽ വീഴാനൊരുങ്ങിയ യാത്രക്കാരൻ പിടിച്ചത് അപായ ചങ്ങലയിൽ; ട്രെയിൻ പിടിച്ചിട്ടു

കോട്ടയം: മദ്യലഹരിയിലായിരുന്ന ഭിന്നശേഷിക്കാരനായ യാത്രക്കാരൻ വീഴാനൊരുങ്ങിയപ്പോൾ പിടിച്ചത് അപായ ചങ്ങലയിൽ. തുടർന്ന് ട്രെയിൻ പിടിച്ചിട്ടു. സുരക്ഷാ ഉദ്യോഗസ്ഥർ എത്തി പരിശോധിച്ചപ്പോഴാണ് സംഭവം വെളിപ്പെട്ടത്. ഇന്നലെയായിരുന്നു സംഭവം.

ചെന്നൈ – തിരുവനന്തപുരം മെയിലിലെ യാത്രക്കാരനാണ് അപായച്ചങ്ങല വലിച്ചത്. ഭിന്നശേഷിക്കാരനായ ഇയാൾ കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നു ട്രെയിൻ പുറപ്പെടാൻ തുടങ്ങിയപ്പോഴാണു ചങ്ങല വലിച്ചത്. ട്രെയിൻ ഉടൻ നിർത്തി. ചങ്ങല വലിച്ചതിന്റെ കാരണം അന്വേഷിച്ച് റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥർ എത്തിയപ്പോൾ ഇയാൾ മദ്യലഹരിയിൽ ആടുകയായിരുന്നു.

ഇയാളെ പുറത്തിറക്കി ചോദ്യം ചെയ്തപ്പോഴാണു ശുചിമുറിയിലേക്കു പോകാനെഴുന്നേറ്റപ്പോൾ അബദ്ധത്തിൽ ചങ്ങല വലിക്കുകയായിരുന്നുവെന്നു വെളിപ്പെടുത്തിയത്. ഇയാളുടെ പക്കലുണ്ടായിരുന്ന ബാഗിൽ മദ്യക്കുപ്പി കണ്ടെത്തി. മനഃപൂർവം ചെയ്തതല്ലെന്നു സമ്മതിച്ചതിനാലും ഭിന്നശേഷിക്കാരനായതിനാലും കേസെടുത്തില്ല.

Tags:    
News Summary - passenger who was about to fall under the influence of alcohol pulls emergency alarm chain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.