Posted On
date_range Updated On
date_range സ്വിഫ്റ്റ് ബസിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച് സഹയാത്രികൻ ആത്മഹത്യക്ക് ശ്രമിച്ചു
തിരൂരങ്ങാടി: ബസ് യാത്രക്കാരിടെ യുവതിയെ സഹയാത്രികനായ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. മൂന്നാർ-ബംഗളൂരു കെ. സ്വിഫ്റ്റ് ബസ് യാത്രക്കിടെ വെന്നിയൂർ കക്കാടിനടുത്ത് വെച്ചാണ് സംഭവം.
യുവതിയെ കുത്തിയതിന് ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഇതോടെ ബസിലെ ജീവനക്കാരും യാത്രക്കാരും ചേർന്ന് ഇരുവരെയും തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. യുവതിയെ കുത്തിയതിന് പിന്നിലുള്ള കാരണം പൊലീസ് മൊഴിയെടുക്കലിന് ശേഷം മാത്രമേ വ്യക്തമാകൂ. യുവതി ആലുവയിൽ നിന്നാണ് യാത്ര ആരംഭിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.