തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കുമെന്ന് ധനമന്ത്രി തോമസ് െഎസക്. പദ്ധതിയിൽ നിന്ന് പിൻമാറുേമ്പാഴുള്ള പ്രത്യാഘാതങ്ങൾ പരിശോധിക്കാൻ സമിതിയെ നിയോഗിക്കും. ജഡ്ജി അടങ്ങുന്ന സമിതിയെ രണ്ടാഴ്ചക്കകം രൂപീകരിക്കുമെന്നും ധനമന്ത്രി നിയമസഭയിൽ പറഞ്ഞു.
2013 ഏപ്രിലിലാണ് പദ്ധതി ആരംഭിച്ചത്. അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേരുന്ന തുകയുടെ 10 ശതമാനം ജീവനക്കാരും അത്രതന്നെ തുക സർക്കാറും പെൻഷൻ അക്കൗണ്ടിലേക്ക് അടക്കണമെന്നതാണ് പങ്കാളിത്ത പെൻഷൻ പദ്ധതി. നേരത്തെ ഇൗ തുക മുഴവനായും സർക്കാറായിരുന്നു വഹിച്ചിരുന്നത്. പിന്നീട് സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിനായാണ് പങ്കാളിത്ത പെൻഷൻ പദ്ധതി കൊണ്ടുവന്നത്. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് സി.പി.എം പ്രകടന പത്രികയിൽ വാഗ്ദാനം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.