ഹൈറിച്ച് കമ്പനി എം.ഡി കെ.ഡി പ്രതാപൻ, ഭാര്യ സീന പ്രതാപൻ 

ഹൈറിച്ച് കേസിൽ സമാന്തര അന്വേഷണം: ഹൈകോടതി വിശദീകരണം തേടി

കൊച്ചി: അനധികൃത നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ഹൈറിച്ച് ഓൺലൈൻ ഷോപ്പിക്കെതിരെയെടുത്ത കേസ് സി.ബി.ഐക്ക് വിട്ട ശേഷവും സംസ്ഥാന പൊലീസ് വ്യാപകമായി കേസെടുത്ത് അന്വേഷിക്കുന്നെന്ന ഹരജിയിൽ ഹൈകോടതി സർക്കാറിന്‍റെയടക്കം വിശദീകരണം തേടി.

അനധികൃത നിക്ഷേപം സ്വീകരിക്കൽ നിരോധന നിയമ പ്രകാരം ഹൈറിച്ചിനെതിരെ ചേർപ്പ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തതുൾപ്പെടെ കേസുകളിലെ അന്വേഷണം സി.ബി.ഐക്ക് വിട്ട് മാർച്ച് 16നാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. ഇതിനുശേഷവും സമാന്തര അന്വേഷണം നടത്തുന്നെന്നാരോപിച്ച് ഹൈറിച്ചും ഡയറക്ടർമാരായ പ്രതാപൻ, ശ്രീന പ്രതാപൻ എന്നിവരും നൽകിയ ഹരജിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പരിഗണിച്ചത്.

കേസ് പരിഗണിച്ച സിംഗിൾ ബെഞ്ച്, സർക്കാർ അഭിഭാഷകനോട് വിശദീകരണം തേടുകയും സമാന്തര അന്വേഷണം പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകരുതെന്ന് വാക്കാൽ നിർദേശം നൽകുകയും ചെയ്തു.

Tags:    
News Summary - Parallel inquiry in High rich case: High Court seeks clarification

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.