വടക്കഞ്ചേരി: മണ്ണുത്തി ദേശീയപാത പന്നിയങ്കര ടോൾ പ്ലാസ, യിൽ പ്രദേശവാസികളിൽനിന്ന് തൽക്കാലം ടോൾ പിരിക്കില്ലെന്ന് കരാർ കമ്പനി. പി.പി. സുമോദ് എം.എൽ.എ ദേശീയപാത അതോറിറ്റി അധികൃതരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ജനുവരി ഒന്നു മുതൽ ടോൾ പിരിക്കുമെന്ന് കരാർ കമ്പനി മുൻകൂട്ടി അറിയിച്ചിരുന്നെന്തിലും എം.എൽ.എ ഇടപ്പെട്ട് യോഗം വിളിക്കുകയായിരുന്നു.
പ്രതിഷേധം വ്യാപകമാകുമെന്ന് എം.എൽ.എ അറിയിച്ചതിനെ തുടർന്ന് ടോൾ പിരിവിൽനിന്ന് പിന്മാറുകയായിരുന്നു.നിലവിലെ അവസ്ഥ സംബന്ധിച്ച് ദേശീയപാത അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇനി ടോൾ പിരിവ് ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പെങ്കിലും എം.എൽ.എയെ അറിയിക്കണമെന്ന വ്യവസ്ഥയും ഉണ്ടാക്കി.
പ്രദേശവാസികളിൽനിന്ന് പ്രതിമാസം 315 രൂപ നിരക്കിൽ ടോൾ പിരിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ മാർച്ച് ഒമ്പതിന് ടോൾ പിരിവ് ആരംഭിക്കുമ്പോൾ എം.എൽ.എ ഇടപെട്ടാണ് പ്രദേശവാസികളെ ഒഴിവാക്കിയത്. പന്നിയങ്കരയിലെ ടോൾ പിരിവിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച വൈകീട്ട് പി.പി. സുമോദ് എം.എൽ.എയുടെ അധ്യക്ഷതയിൽ സർവകക്ഷിയോഗവും ചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.