പാ​ങ്ങ​പ്പാറ ദുരന്തം: കെ​ട്ടി​ട​ നിർമാണത്തിന് താൽകാലിക വിലക്ക്

തി​രു​വ​ന​ന്ത​പു​രം: പാ​ങ്ങ​പ്പാറയിൽ ബ​ഹു​നി​ല കെ​ട്ടി​ട​ നിർമാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകിയതായി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. പുതിയ അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാനാണ് നിർദേശം. സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാതെ നിർമാണം അനുവദിക്കില്ലെന്നും നിർദേശത്തിൽ പറയുന്നു. നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് നാലു പേർ മരിച്ച സാഹചര്യത്തിലാണ് അധികൃതരുടെ നടപടി. 

തി​ങ്ക​ളാ​ഴ്​​ചയാണ് പാ​ങ്ങ​പ്പ​ാ​റ ആ​രോ​ഗ്യ​ കേ​ന്ദ്ര​ത്തി​​ന് എ​തി​ർ​വ​ശ​ത്ത് കെ​ട്ടി​ട​നിർമാണം പുരോഗമിക്കുന്ന സ്ഥലത്ത് മ​ണ്ണി​ടി​ഞ്ഞ്​ തൊ​ഴി​ലാ​ളി​ക​ളു​ടെ മു​ക​ളി​ലേ​ക്കു​ വീ​ണ​ത്. 19 നി​ല​ക​ളി​ലാ​യി 223 അ​പാ​ർ​ട്ട്​​മ​​​െൻറു​ക​ളു​ടെ നി​ർ​മാ​ണ​മാ​ണ്​ ഇ​വി​ടെ ന​ട​ക്കു​ന്ന​ത്. പി​ല്ല​റു​ക​ൾ​ക്കാ​യി മ​ണ്ണ്​ നീ​ക്കി കു​ഴി​യെ​ടു​ത്ത ഭാ​ഗ​ത്ത്​ സം​ര​ക്ഷ​ണ​ഭി​ത്തി​യു​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​യിരുന്നു ദുരന്തം. 

സംഭവത്തിൽ ഇ​ത​ര​ സം​സ്​​ഥാ​ന തൊ​ഴി​ലാ​ളി​ക​ള​ട​ക്കം നാ​ലു ​പേ​ർ മ​രി​ച്ചു. സാ​ര​മാ​യി പ​രി​ക്കേ​റ്റ വ​ട്ട​പ്പാ​റ വേങ്കോ​ട്​​ സു​ദ​ർ​ശ​ന വി​ലാ​സ​ത്തി​ൽ സു​ദ​ർ​ശ​നൻ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലാണ്. 

Tags:    
News Summary - pangappara tragedy revenue dept produce stop memmo in building constructions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.