Posted On
date_range Updated On
date_range ബോട്ടിലിടിച്ച കപ്പൽ തീരം വിടാൻ അനുവദിക്കരുതെന്ന് ഹൈകോടതി
കൊച്ചി: ഫോർട്ട് കൊച്ചിയിൽ മത്സ്യബന്ധന ബോട്ടിലിടിച്ച് രണ്ടു പേരുടെ മരണത്തിനിടയാക്കിയ എം.വി ആമ്പര്‍ എല്‍ എന്ന പനാമ കപ്പൽ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ തീരം വിടാൻ അനുവദിക്കരുതെന്ന് ഹൈകോടതി. കപ്പൽ തടഞ്ഞുവെക്കണമെന്ന മുൻ ഉത്തരവ് തുടരാൻ നിർദേശിച്ച കോടതി ഹരജി ജൂൺ 27ന് പരിഗണിക്കാൻ മാറ്റി. കപ്പലിടിച്ച് ബോട്ടു തകർന്ന സംഭവത്തിൽ നഷ്ടപരിഹാരം തേടി ബോട്ടുടമയും തൊഴിലാളികളും നൽകിയ ഹരജിയിലാണ് ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.