അടിമാലി: വാഹന പരിശോധനക്കിടെ എത്തിയ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള സി.പി.എം നേതാക്കൾ എസ്.ഐയെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. പള്ളിവാസൽ പഞ്ചായത്ത് പ്രസിഡന്റ് പ്രജീഷ് കുമാർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് വെള്ളത്തൂവൽ പൊലീസ് കേസെടുത്തത്. വെള്ളത്തൂവൽ എസ്.ഐ ചാർളി തോമസിന്റെ പരാതിയിലാണ് കേസ്.
തോക്കുപാറയിൽ വാഹനപരിശോധന നടത്തുമ്പോൾ ഇതുവഴി എത്തിയ പ്രസിഡന്റടക്കമുള്ളവർ പൊലീസ് സംഘത്തിന് നേരെ തിരിയുകയായിരുന്നുവെന്ന് പറയുന്നു. ഇവരുടെ വാഹനം നിർത്താൻ ആവശ്യപ്പെടുകയോ പരിശോധന നടത്തുകയോ ചെയ്തില്ലെന്ന് പൊലീസ് പറഞ്ഞു. ഇവർ പൊലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ഗതാഗതം തടസ്സപ്പെടുന്ന വിധം പ്രവർത്തിച്ചെന്നുമാണ് കേസ്.
പള്ളിവാസൽ, വെള്ളത്തൂവൽ പഞ്ചായത്തുകളിലെ ജനപ്രതിനിധികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അതേസമയം, പൊതുപ്രവർത്തകർ പൊലീസിനെതിരെ പരാതി നൽകിയതായും അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.