പാലാരിവട്ടം പാലം അഴിമതി: കള്ളപ്പണം ഉപയോഗിച്ച്​ സൂരജ്​ സ്ഥലം വാങ്ങിയതായി​ വിജിലൻസ്​

കൊച്ചി: പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി.ഒ. സൂരജ് കള്ളപ്പണം ഉപയോഗിച്ച്​ മക​​െൻറ പേരിൽ സ്ഥലം വാങ്ങിയതാ യി സമ്മതിച്ചിട്ടുണ്ടെന്ന്​ ഹൈകോടതിയിൽ വിജിലൻസി​​െൻറ സത്യവാങ്​മൂലം. പാലാരിവട്ടം മേൽപാലം നിർമാണ അഴിമതിക്കേസ ിൽ മുൻമന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞി​​െൻറ പങ്ക് അന്വേഷിച്ചുവരുകയാണ്​. സത്യം പുറത്തുകൊണ്ടുവരാൻ മതിയായ സമയം വേ ണം. കേസിലെ നാലാംപ്രതി ടി.ഒ. സൂരജ് നൽകിയ ജാമ്യഹരജിക്കെതിരെ സമർപ്പിച്ച വിശദീകരണത്തിലാണ്​ ഈ പരാമർശങ്ങളുള്ളത്​.

പാലാരിവട്ടം മേൽപാലം നിർമാണക്കമ്പനിക്ക് മൊബിലൈസേഷൻ അഡ്വാൻസ് നൽകിയശേഷം 3.30 കോടി രൂപ ചെലവിട്ട് ഇടപ്പള്ളി സൗത്ത് വില്ലേജിൽ 16.5 സ​െൻറ്​ സ്ഥലവും റെസിഡൻഷ്യൽ കോംപ്ലക്​സും വാങ്ങിയെന്നാണ്​ വിജിലൻസ് അന്വേഷണസംഘം കോടതിയെ അറിയിച്ചത്​. 2014 ജൂലൈ 22നാണ് ആർ.ഡി.എസ് കമ്പനിക്ക് അഡ്വാൻസ് നൽകിയത്. 2014 ഒക്ടോബർ ഒന്നിനാണ്​ മകൻ റിസ്​വാൻ സൂരജി​​​െൻറ പേരിൽ ഭൂമി വാങ്ങിയത്​. 1.04 കോടി രൂപയാണ് ആധാരത്തിൽ കാണിച്ചിരിക്കുന്നതെങ്കിലും 3.30 കോടിക്കാണ് വാങ്ങിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

മകനെ ബിനാമിയാക്കി താനാണ് വാങ്ങിയതെന്നും ഇതിൽ രണ്ടുകോടി കള്ളപ്പണമാണെന്നും ചോദ്യംചെയ്യലിൽ സൂരജ് സമ്മതിച്ചതായാണ്​ വിജിലൻസ് ഡിവൈ.എസ്.പി ആർ. അശോക്​കുമാർ നൽകിയ സത്യവാങ്​മൂലത്തിൽ പറയുന്നത്​. നിർമാണക്കമ്പനിക്ക്​ മുൻകൂർ പണം നൽകിയതിൽ മുൻമന്ത്രിക്കുള്ള പങ്കും ഗൂഢലക്ഷ്യവും സൂരജ് വെളിപ്പെടുത്തി. മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ അനുമതിയോടെ സെപ്​റ്റംബർ 25ന് സൂരജിനെ ചോദ്യം ചെയ്​തപ്പോഴാണ്​ ഈ വെളിപ്പെടുത്തലുണ്ടായത്​.

മൊബിലൈസേഷൻ അഡ്വാൻസായി 8.25 കോടി രൂപ ഏഴുശതമാനം പലിശക്ക്​ നൽകാൻ സൂരജ് ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നു. സെക്ര​ട്ടേറിയറ്റിലെ ഏതെങ്കിലും ഉദ്യോഗസ്ഥൻ ഫയൽ നീക്കുകയോ കുറിപ്പെഴുതുകയോ ചെയ്തിട്ടില്ല. അഴിമതിയിൽ സൂരജിനുള്ള പങ്ക് സംശയാതീതമാണ്​. 2012 മുതൽ 2014 വരെ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ സൂരജ് വരവിൽകവിഞ്ഞ് സ്വത്ത് സമ്പാദിച്ചിട്ടുള്ളതായും വിശദീകരണത്തിൽ പറയുന്നു.

സൂരജും ആർ.ഡി.എസ് കമ്പനി മാനേജിങ്​ ഡയറക്​ടർ സുമിത് ഗോയൽ, എം.ടി. തങ്കച്ചൻ, ബെന്നി പോൾ എന്നിവരും നൽകിയ ജാമ്യഹരജിയിൽ ചൊവ്വാഴ്​ചയും വാദം തുടരും.

Tags:    
News Summary - Palarivattom Bridge scam - OT sooraj - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.