Posted On
date_range Updated On
date_range കോവിഡിനെ നേരിടാൻ പട്ടാമ്പിയിൽ ഓട്ടോകൾ സജ്ജം
പട്ടാമ്പി: കോവിഡിനെ നേരിടാൻ പട്ടാമ്പിയിൽ ഓട്ടോകൾ ഒരുക്കംതുടങ്ങി. പൊതുഗതാഗത സംവിധാനത്തിൽ വലിയ പങ്കുവഹിക്കുന്ന ഓട്ടോകൾ യാത്രികരേയും ഡ്രൈവറേയും അക്രിലിക് ഷീറ്റ് കൊണ്ട് വേർതിരിച്ചു. ഓട്ടോയിൽ കയറാൻ യാത്രക്കാർ മടിക്കുന്ന സാഹചര്യത്തിലാണ് പട്ടാമ്പി മോട്ടോർ വാഹന വകുപ്പ് പുതിയ നിർദേശം യൂനിയനുകളുടെ മുന്നിൽവെച്ചത്.
ഇതോടെ പട്ടാമ്പി താലൂക്കിൽ പട്ടാമ്പി ഏരിയയിൽ 70 ശതമാനം വാഹനങ്ങൾ ഇത്തരത്തിൽ നടപടി സ്വീകരിച്ചു.
വാഹനങ്ങൾ മുഹമ്മദ് മുഹ്സിൻ എം.എൽ.എ നിരത്തിലിറക്കി.
പൊതുജനങ്ങൾക്ക് വളരെ സൗകര്യപ്രദമായ നടപടിയാണിതെന്നും മറ്റു വാഹനങ്ങളും ഈ പാത പിന്തുടരണമെന്നും എം.എൽ.എ പറഞ്ഞു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. റഹ്മാൻ, പട്ടാമ്പി ജോയൻറ് ആർ.ടി.ഒ സി.യു. മുജീബ്, വെഹിക്കിൾ ഇൻസ്പെക്ടർമാരായ ജോയ്സൺ, അഷറഫ് സൂപ്പിൽ, ഷാനവാസ് ഖാൻ, ഓട്ടോ തൊഴിലാളി യൂനിയൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.