Posted On
date_range Updated On
date_range പാലക്കാട്ട് രണ്ടുപേർക്ക് സൂര്യാതപമേറ്റു
ചിറ്റൂർ/ചെര്‍പ്പുളശ്ശേരി: പാലക്കാട് ജില്ലയിൽ രണ്ടുപേർക്ക് സൂര്യാതപമേറ്റു. ചിറ്റൂർ കേണംപുള്ളിയിൽ കർഷകനായ വാക്കോട് ശാന്തകുമാറിന് കഴിഞ്ഞദിവസം കൃഷിയിടത്തിൽ പണിയെടുക്കുന്നതിനിടെയാണ് സൂര്യാതപമേറ്റത്. തുടർന്ന്, ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. നെൽകർഷകനായ ശാന്തകുമാറിന് കൊയ്ത്തിനിടെയാണ് സൂര്യാതപമേറ്റത്. ചെര്‍പ്പുളശ്ശേരി പൊട്ടച്ചിറയിൽ പറമ്പിൽ കശുവണ്ടി പറിക്കാനെത്തിയപ്പോഴാണ് പൊട്ടച്ചിറ മലയില്‍ അബൂബക്കറിന് സൂര്യാതപമേറ്റത്. പൊള്ളിയപോലെ കുമിളകള്‍ കണ്ടതോടെയാണ് വല്ലപ്പുഴയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.