Posted On
date_range Updated On
date_range പാലക്കാട് സ്കൂളിൽ വിദ്യാർഥിക്ക് വെടിയേറ്റു
തൃത്താല: സ്കൂള്‍ വിദ്യാർഥിക്ക് ക്ലാസ് മുറിയില്‍ വച്ച് വെടിയേറ്റു. പാലക്കാട് ജില്ലയിലെ പട്ടാമ്പി പരുതൂര്‍ ഹയര്‍സെക്കന്‍ററി സ്കൂളില്‍ ചൊവ്വാഴ്ച രാവിലെ 11മണിയോടെയാണ് സംഭവം.
ഒമ്പതാംക്ലാസ് വിദ്യാർഥിക്കാണ് സഹപാഠിയുടെ കൈയിലെ തോക്കില്‍ നിന്നും വെടിയേറ്റത്. വീട്ടില്‍ ഉണ്ടായിരുന്ന നാടന്‍ തോക്ക് സഹപാഠിക്ക് കാണിക്കാന്‍ കൊണ്ടുവന്നതായിരുന്നു എന്നാണ് പറയപെടുന്നത്. ഇതിനിടെ രണ്ട് തവണയാണ് വെടിപൊട്ടിയത്. തോളെല്ലിന് പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിച്ചു.
അതേസമയം, തോക്കിന്‍റെ കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്. ഇതിന് ലൈസന്‍സ് ഉണ്ടോയെന്നും അതാരുടെ പേരിലാണെന്നതും എങ്ങിനെ കുട്ടിയുടെ കൈയില്‍ വന്നു എന്നതടക്കം അന്വേഷണ വിധേയമാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.