പാലക്കാട് മെഡിക്കല്‍ കോളജില്‍ റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് നിയമനം

പാലക്കാട്: ഗവ. മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ റെസിഡന്‍റ് തസ്തികയില്‍ റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് സ്ഥിരനിയമനം. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ റാങ്ക് ലിസ്റ്റാണ് അട്ടിമറിക്കപ്പെട്ടത്. ഇന്‍റര്‍വ്യൂവിന്‍െറ മറവില്‍ റാങ്ക് ലിസ്റ്റില്‍ പിറകിലുള്ളവരെ അന്തിമ പട്ടികയില്‍ തിരുകിക്കയറ്റുകയായിരുന്നു.
ഉന്നതതല സമ്മര്‍ദത്തെതുടര്‍ന്നാണ് റാങ്ക് ലിസ്റ്റ് അട്ടിമറിയെന്നാണ് സൂചന. പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പാലക്കാട് മെഡിക്കല്‍ കോളജില്‍ പുതുതായി സൃഷ്ടിച്ച 12 ജൂനിയര്‍ റെസിഡന്‍റ് തസ്തികയിലേക്കാണ് ഏഴുത്തുപരീക്ഷയും ഇന്‍റര്‍വ്യൂവും നടന്നത്. ജനുവരി 22ന് നടന്ന എഴുത്തുപരീക്ഷയില്‍ 486 പേര്‍ പങ്കെടുത്തിരുന്നു.

ഇതിന്‍െറ അടിസ്ഥാനത്തിലാണ് ഫെബ്രുവരി ആദ്യം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്്. ഫെബ്രുവരി ഏഴിനും എട്ടിനുമായിരുന്നു ഇന്‍റര്‍വ്യൂ. റാങ്ക് ലിസ്റ്റിന്‍െറ അടിസ്ഥാനത്തിലായിരിക്കും ഇന്‍റര്‍വ്യൂ എന്ന് മെഡിക്കല്‍ കോളജ് വെബ്സൈറ്റില്‍ വ്യക്തമാക്കിയിരുന്നെങ്കിലും ഇതിന് കടകവിരുദ്ധമായ നീക്കമാണ് റിക്രൂട്ട്മെന്‍റ് ബോര്‍ഡിന്‍െറ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു. 60 പേരെയാണ് ഇന്‍റര്‍വ്യൂവിന് വിളിക്കുന്നതെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ ആദ്യം വ്യക്തമാക്കിയെങ്കിലും പിന്നീട് 102 പേരുടെ പട്ടിക തയാറാക്കി. റാങ്ക്ലിസ്റ്റിലെ മൂന്നാമനായ ഉദ്യോഗാര്‍ഥിയുടെ പേര് ഇന്‍റര്‍വ്യൂ ലിസ്റ്റില്‍ ഉണ്ടായിരുന്നില്ല.

ഉദ്യോഗാര്‍ഥിയുടെ പരാതിയെതുടര്‍ന്ന് 47കാരനായി പിന്നീട് എഴുതിച്ചേര്‍ക്കുകയായിരുന്നു. വിവിധ ഗവ. മെഡിക്കല്‍ കോളജിലെ സീനിയര്‍ പ്രഫസര്‍മാരും പ്രിന്‍സിപ്പലും ഉള്‍പ്പെടെ 12 പേരാണ് ഇന്‍റര്‍വ്യൂ ബോര്‍ഡിലുണ്ടായിരുന്നത്. ഇന്‍റര്‍വ്യൂവില്‍ മെഡിക്കല്‍ വിഷയങ്ങളിലുള്ള ചോദ്യങ്ങളൊന്നും ഉണ്ടായിരുന്നില്ളെന്നും സര്‍ട്ടിഫിക്കറ്റ് പോലും പരിശോധിച്ചില്ളെന്നും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.റാങ്ക്ലിസ്റ്റിലെ ആദ്യ 40 പേരില്‍ നാലുപേര്‍ക്ക് മാത്രമാണ് അന്തിമ പട്ടികയില്‍ ആദ്യ 12ല്‍ ഇടംലഭിച്ചത്. 102ാം റാങ്കിലുള്ള ഉദ്യോഗാര്‍ഥി അന്തിമ പട്ടികയില്‍ 13ാം റാങ്കിലത്തെി.  

റാങ്ക് ലിസ്റ്റിലെ മൂന്നാമന്‍ അവസാന പട്ടികയില്‍ 44ലും 11ാം റാങ്കുകാരന്‍ 75ലുമത്തെിയതായി ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. നിയമനം പി.എസ്.സിക്ക് വിടണമെന്ന വിജിലന്‍സ് ശിപാര്‍ശ നിലനില്‍ക്കെയാണ് എഴുത്തുപരീക്ഷ പ്രഹസനമാക്കിയുള്ള റിക്രൂട്ട്മെന്‍റ് ബോര്‍ഡ് നിയമനങ്ങള്‍ അരങ്ങേറിയത്.

 

Tags:    
News Summary - palakkad medical college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.