ചിഹ്നം അനുവദിക്കേണ്ടത് താനെന്ന് പി.ജെ ജോസഫ്

പാലാ: കേരളാ കോൺഗ്രസ് എം ഭരണഘടന പ്രകാരം ചിഹ്നം അനുവദിക്കേണ്ടത് താനെന്ന് വർക്കിങ് ചെയർമാൻ പി.ജെ ജോസഫ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് നൽകിയ വിശദീകരണ കത്തിലാണ് ജോസഫ് ഇക്കാര്യം വ്യക്തമാക്കുന്നത്. രണ്ടില ചിഹ്നം അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി ജോസ് കെ. മാണി വിഭാഗം തെരഞ്ഞെടുപ്പ് കമീഷന് കത്ത് നൽകിയിരുന്നു.

പാലായിൽ ചിഹ്നത്തിന് പ്രസക്തയില്ലെന്ന് യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോം പ്രതികരിച്ചു. എഴുത്തും വായനയും അറിയാത്തവർക്കുള്ള ഉപാധിയായിരുന്നു ചിഹ്നം. കേരളാ കോൺഗ്രസിന്‍റെ ചിഹ്നം നേരത്തെയും മാറിയിട്ടുണ്ട്. ചിഹ്നം സംബന്ധിച്ച തീരുമാനം യു.ഡി.എഫിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. പാർട്ടി ചിഹ്നത്തിൽ മൽസരിക്കാൻ ആഗ്രഹമുണ്ടെന്നും ജോസ് ടോം പറഞ്ഞു.

Tags:    
News Summary - Pala by Election PJ Joseph Kerala Congress m -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.