(Representative Image)
Posted On
date_range Updated On
date_range പെയ്ന്‍റിങ് തൊഴിലാളി തലക്കടിയേറ്റ് മരിച്ചു
ശാസ്താംകോട്ട: പെയ്ന്‍റിങ് തൊഴിലാളി അടിയേറ്റ് മരിച്ചു. കൊല്ലം അയത്തിൽ സ്വദേശി വിനോദ് (45) ആണ് കൊല്ലപ്പെട്ടത്. പ്രതി അയത്തിൽ സ്വദേശി രാജു (52)പൊലീസ് കസ്റ്റഡിലായി.
ഇന്ന് പുലർച്ചെ ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താ ക്ഷേത്ര സദ്യാലയത്തിന് സമീപം വെച്ചായിരുന്നു സംഭവം. ക്ഷേത്ര സദ്യാലയത്തിലെ പെയിന്‍റിങ് പണികള്‍ക്ക് ദേവസ്വം ബോര്‍ഡ് കരാറുകാരന്‍ കൊണ്ടുവന്ന തൊഴിലാളികളാണ് ഇരുവരും.
മദ്യലഹരിയിൽ വിനോദും രാജുവും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതിനടയിൽ പ്രതി വലിയ പൈപ്പുകൊണ്ട് വിനോദിന്‍റെ തലയിൽ അടിക്കുകയായിരുന്നു. വിനോദിനെ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
മൃതദ്ദേഹം ഇപ്പോൾ ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ ഉണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.