25 കോടിയുടെ ഓണം ബംപർ ലോട്ടറി അടിച്ചത് പെയിന്റ് കട ജീവനക്കാരന്

ആലപ്പുഴ: ലോട്ടറി ഇടപടുകാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി, കാണാമറയത്തുനിന്ന 25 കോടിയുടെ ഓണം ബംപർ ലോട്ടറി അടിച്ച ഭാഗ്യവാനെ ഒടുവിൽ തിരിച്ചറിഞ്ഞു. നെട്ടൂരിലെ നിപ്പോൺ പെയിന്റ് കടയിലെ ജീവനക്കാരനായ ശരത് എസ്. നായരാണ് ആ കോടിപതി.

നെട്ടൂര്‍ തുറവൂര്‍ തൈക്കാട്ടുശേരി എസ്ബിഐ ശാഖയില്‍ ടിക്കറ്റ് ഹാജരാക്കി. നെട്ടൂരിലെ ലോട്ടറി ഏജന്റ് എം.ടി. ലതീഷില്‍നിന്നാണ് ശരത്ത് ടിക്കറ്റെടുത്തത്. ബംപർ നറുക്കെടുപ്പ് നടന്ന ദിവസം രാവിലെ ജോലിക്കെത്തിയ ശരത്ത്, ലോട്ടറി അടിച്ചത് തനിക്കാണെന്ന് മനസ്സിലാക്കിയതോടെ, ആശുപത്രിയല്‍ പോവണമെന്ന് പറഞ്ഞ് ഉച്ചക്ക് പോവുകയായിരുന്നെന്ന് സഹപ്രവർത്തകർ പറഞ്ഞു. ശരത്ത് ലോട്ടറിയെടുത്ത കാര്യം സഹപ്രവർത്തകർക്ക് അറിയാമായിരുന്നെങ്കിലും ബംപറടിച്ചത് അദ്ദേഹത്തിനാന്നെ് ഇവർ അറിഞ്ഞിരുന്നില്ല.

തൊട്ടടുത്ത ലോട്ടറി ഏജന്‍സിയില്‍നിന്നാണ് ശരത്ത് ടിക്കറ്റെടുത്തത്. ശരത്ത് അടുത്തുള്ള കടയില്‍നിന്നെടുത്തപ്പോള്‍ കൂടെയുണ്ടായിരുന്ന സുഹൃത്ത് തൃപ്പൂണിത്തുറയില്‍ പോയി ടിക്കറ്റെടുക്കുകയായിരുന്നു. 

Tags:    
News Summary - Paint shop employee wins Rs 25 crore Onam bumper lottery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.