നെല്ല്​ സംഭരണ വില ഒരു രൂപ വർധിപ്പിക്കും

തി​രു​വ​ന​ന്ത​പു​രം: നെ​ല്ല് സം​ഭ​ര​ണ വി​ല അ​ടു​ത്ത സീ​സ​ൺ മു​ത​ൽ ഒ​രു രൂ​പ വ​ർ​ധി​പ്പി​ക്കും. കി​ലോ​ക്ക്​ 25 രൂ​പ 30 പൈ​സ​യി​ല്‍നി​ന്ന് 26 രൂ​പ 30 പൈ​സ ആ​യി വ​ര്‍ധി​പ്പി​ക്കാ​ൻ മ​ന്ത്രി​സ​ഭ​േ​യാ​ഗം തീ​രു​മാ​നി​ച്ചു. ക​ര് ‍ഷ​ക​ര്‍ക്ക് സം​ഭ​ര​ണ വി​ല​യു​ടെ ഭാ​ഗ​മാ​യി ന​ല്‍കി​വ​രു​ന്ന സം​സ്ഥാ​ന പ്രോ​ത്സാ​ഹ​ന ബോ​ണ​സ് വി​ഹി​ത​ത്തി​ലാ​ണ്​ വ​ർ​ധ​ന വ​രു​ത്തു​ക.

മാ​ലി​ന്യ നി​ര്‍മാ​ര്‍ജ​ന​ത്തി​ന് ആ​ധു​നി​ക സാ​ങ്കേ​തി​വി​ദ്യ ഉ​പ​യോ​ഗി​ച്ചു​ള്ള പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​ന് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ കൈ​വ​ശ​മു​ള്ള ഭൂ​മി സ​ര്‍ക്കാ​ർ ഏ​റ്റെ​ടു​ക്കാ​നും തീ​രു​മാ​നി​ച്ചു. ഇ​തി​നാ​യി പ​ഞ്ചാ​യ​ത്തീ​രാ​ജ് നി​യ​മ​ന​ത്തി​ലും മു​നി​സി​പ്പാ​ലി​റ്റി ആ​ക്ടി​ലും ഭേ​ദ​ഗ​തി വ​രു​ത്തും. വെ​ജി​റ്റ​ബി​ള്‍ ആ​ൻ​ഡ്​ ഫ്രൂ​ട്ട് പ്ര​മോ​ഷ​ന്‍ കൗ​ണ്‍സി​ല്‍ ജീ​വ​ന​ക്കാ​ര്‍ക്ക് 10ാം ശ​മ്പ​ള​പ​രി​ഷ്ക​ര​ണ ആ​നു​കൂ​ല്യ​ങ്ങ​ള്‍ അ​നു​വ​ദി​ക്കാ​നും തീ​രു​മാ​ന​മാ​യി.

Tags:    
News Summary - Paddy collection price; one rupees will increse -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.