തന്‍റെ മുട്ടുകാലിന്‍റെ ബലം എല്ലില്ലാത്ത നാവുകൊണ്ട് ആരും അളക്കേണ്ട -സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ

തിരൂർ: കെ.എം. ഷാജി എം.എൽ.എ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. നാവിന് എല്ലില്ലാത്തതിനാൽ എന്തും വിളിച്ചുപറയുന്ന രീതി തനിക്കില്ല. തന്‍റെ മുട്ടുകാലിന്‍റെ ബലം എല്ലില്ലാത്ത നാ വുകൊണ്ട് ആരും അളക്കേണ്ടെന്നും അദ്ദേഹം തിരൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനു മ ുമ്പിൽ സ്പീക്കർ നിസഹായനാണെന്നായിരുന്നു കെ.എം. ഷാജി കഴിഞ്ഞ ദിവസം വിമർശിച്ചത്. സ്പീക്കര്‍ കേസ് തടുക്കേണ്ട, പക്ഷേ മുന്‍കൂര്‍ അറിയിക്കുകയന്ന മര്യാദയുണ്ട്.അനുമതി നല്‍കിയുള്ള ഉത്തരവിലെ തീയതിയില്‍ കൃത്രിമം കാണിച്ചെന്നും ഷാജി ആരോപിച്ചിരുന്നു.

സ്പീക്കറുടെ പരിമിതി ഒരു ദൗർബല്യമായി കാണരുതെന്ന് ശ്രീരാമകൃഷ്ണൻ പറഞ്ഞു. നിരായുധനായ ഒരാളോട് വാളുകൊണ്ട് യുദ്ധംചെയ്യുന്ന പോലെയാണ് സ്പീക്കർക്കെതിരായ ആരോപണം. കേസിന്‍റെ കണ്‍ക്ലൂഷനെ കുറിച്ചോ അതിന്‍റെ നടപടിക്രമങ്ങളെ കുറിച്ചോ കേസിന്‍റെ മെറിറ്റിനോ കുറിച്ചോ പരിശോധിക്കേണ്ട ഉത്തരവാദിത്വമോ ബാധ്യതയോ സ്പീക്കര്‍ക്കില്ല. എം.എല്‍.എമാര്‍ക്കെതിരേ കേസെടുത്ത് മുന്നോട്ടു പോവണമെങ്കില്‍ സ്പീക്കറുടെ അനുമതി വേണം.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങുതടിയായി നില്‍ക്കലല്ല സ്പീക്കറുടെ ജോലി. നിയമത്തെ നിയമത്തിന്‍റെ വഴിക്ക് പോകാനനുവദിക്കണം. സ്പീക്കറുടെ നടപടികളെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ആശാസ്യമല്ല. അത് സഭയോടുള്ള അവഗണനയാണ്.

വിജിലന്‍സ് കേസെടുക്കുന്നത് സ്പീക്കര്‍ ഓഫിസ് പറഞ്ഞിട്ടില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ അവര്‍ എഫ്‌.ഐ.ആര്‍ തയ്യാറാക്കി. തുടര്‍നടപടിക്കായി അനുമതി സ്പീക്കര്‍ ഓഫിസിനോട് ചോദിച്ചു. നിയമോപദേശ പ്രകാരം മുന്നോട്ടു പോകാമെന്നാണെങ്കില്‍ അത് വെട്ടിയിട്ട് നടപടി സ്വീകരിക്കാന്‍ പാടില്ലാ എന്നാണോ സ്പീക്കര്‍ ചെയ്യേണ്ടത്.

രാഷ്ട്രീയമായ ആരോപണം ആര്‍ക്കും ഉന്നയിക്കാം പക്ഷെ നിയമസഭയുടെ കര്‍ത്തവ്യങ്ങളെ അതിന് വേണ്ടി ഉപയോഗിക്കുന്നത് ശരിയല്ല. തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും സ്പീക്കർ പറഞ്ഞു.

Tags:    
News Summary - p sreeramakrishnan on km shaji mla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.