കോട്ടയം: ആക്രമണത്തിനിരയായ നടിയെക്കുറിച്ച് നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നതായി പി.സി. ജോർജ് എം.എൽ.എ. ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന ഏതാനും പേരുടെ ഗൂഢാലോചനയുടെ ഫലമാണ് ദിലീപിനെ പ്രതിയാക്കി ജയിലിലടച്ചത്. സി.പി.എം നേതാവും മകനും എ.ഡി.ജി.പി സന്ധ്യയുമാണ് ഇതിന് പിന്നിലെന്നും മാധ്യമ പ്രവർത്തകരോട് സംസാരിക്കെവ അദ്ദേഹം പറഞ്ഞു.
ദിലീപിന് ജാമ്യം ലഭിക്കാൻ അർഹതയുണ്ടായിട്ടും എന്തുകൊണ്ട് നിഷേധിക്കുന്നുവെന്ന് കോടതി പറയണം. കേസ് അന്വേഷിക്കുന്നത് വട്ടിളകിയ പൊലീസുകാരാണ്. അവർ സംവിധായകൻ നാദിർഷയെ ഭീഷണിപ്പെടുത്തി മൊഴിയെടുക്കാൻ ശ്രമിക്കുകയാണ്. പൾസർ സുനി ഭീഷണിപ്പെടുത്തുന്നുവെന്ന് നാദിർഷ നേരിട്ടുവന്ന് പറഞ്ഞിരുന്നു. കേസിെൻറ സത്യം അറിയണമെങ്കിൽ ദിലീപ് പുറത്തുവരണം.
ദിലീപ് കോൺഗ്രസ് പ്രവർത്തകനാണ്. ആലുവയിലെ വിജയത്തിന് ദിലീപ് വ്യക്തമായ പങ്കുവഹിച്ചിരുന്നു. സി.പി.എമ്മിന് ദിലീപിനോട് വിരോധമുണ്ടാകാൻ ഇതും കാരണമായിട്ടുണ്ട്. ദിലീപിെൻറ സിനിമയിലെ വളർച്ചയിലും പലരും അസ്വസ്ഥരാണ്. ഒരുപാട് ജീവകാരുണ്യ പ്രവർത്തനം നടത്തുന്നയാളാണ് ദിലീപ്. നടിയെക്കുറിച്ച് നടത്തിയ പരാമർശത്തിെൻറ പേരിൽ തനിക്കെതിരെ പൊലീസ് കേസെടുത്തതായി അറിയില്ലെന്നും ജോർജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.