ഓർത്തഡോക്സ് സഭ മേലധ്യക്ഷന്മാർ പാണക്കാട് ഹൈദരലി തങ്ങളെ സന്ദർശിച്ചപ്പോൾ
Posted On
date_range Updated On
date_range ഓർത്തഡോക്സ് സഭ അധ്യക്ഷന്മാർ പാണക്കാടെത്തി
മലപ്പുറം: ഓർത്തഡോക്സ് സഭ മേലധ്യക്ഷന്മാർ പാണക്കാട് ഹൈദരലി തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച രാവിലെ 10 ഓടെയാണ് കുന്ദംകുളം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ് തിരുമേനി, കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കോബ് മാർ ഇ റിനോയിസ്, പി.യു ഷാജൻ, അഡ്വ. ഗിൽബർട്ട് ചീരാൻ, ദിൽജോ ഡേവിഡ് പുലിക്കോട്ടിൽ എന്നിവരടങ്ങുന്ന സംഘം പാണക്കാടെത്തിയത്.
സൗഹൃദ സന്ദർശനത്തിന്‍റെ ഭാഗമായാണ് പാണക്കാടെത്തിയതെന്ന് സഭാക്ഷ്യന്മാർ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇരു സമുദായങ്ങൾക്കുമിടയിൽ ദ്രുവീകരണമുണ്ടാക്കാനുള്ള നീക്കങ്ങൾ നടക്കുന്നതിനിടെയാണ് സന്ദർശനമെന്നത് ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.