Posted On
date_range Updated On
date_range മനസിൽ പ്രത്യാശ ഉണ്ടാകണം, പുതുവർഷം മാറ്റങ്ങളുടേതാകട്ടെ; പുതുവത്സരാശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: എല്ലാ കേരളീയർക്കും പുതുവത്സരാശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പുതുവർഷം മാറ്റങ്ങളുടേതാകട്ടെ. എല്ലാവരുടെയും ജീവിതത്തിൽ മാറ്റങ്ങളുണ്ടാകട്ടെയെന്നും പ്രതിപക്ഷ നേതാവ് ആശംസിച്ചു.
ആശംസയുടെ പൂർണ രൂപം:
ഏറെ പ്രതീക്ഷകളോടെ എല്ലാവരും പുതുവര്‍ഷത്തിലേക്ക് കടക്കുകയാണ്. 2026 പ്രതീക്ഷകളുടെ വര്‍ഷമാണ്. എല്ലാവരുടെ ജീവിതത്തിലും മാറ്റങ്ങളുണ്ടാകണം. മനസില്‍ പ്രത്യാശ ഉണ്ടാകണം. ജീവിതത്തെ കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകളുണ്ടാകണം. ജീവിത നിലവാരത്തില്‍ മാറ്റങ്ങളുണ്ടാകണം. ലോകത്തുള്ള എല്ലാ മനുഷ്യര്‍ക്കും സന്തോഷമുണ്ടാകണം. സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും പാരസ്പര്യത്തിന്റെയും പുതുവര്‍ഷം ആയിരിക്കണം വരേണ്ടത്. മാറ്റങ്ങള്‍ ഉണ്ടാകണം, അതുണ്ടായേ മതിയാകൂ. പുതുവര്‍ഷം മാറ്റങ്ങളുടേതാകട്ടെ. എല്ലാവര്‍ക്കും ഊഷ്മളമായ പുതുവത്സര ആശംസകള്‍ നേരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.