Posted On
date_range Updated On
date_range ലാഭം കൊയ്തത് സ്വകാര്യ പണമിടപാട് കേന്ദ്രങ്ങൾ -ഉമ്മൻചാണ്ടി
തിരുവനന്തപുരം: 1000, 500 നോട്ടുകൾ പിൻവലിച്ചത് വഴി സ്വകാര്യ ഒാൺലൈൻ പണമിടപാട് കേന്ദ്രങ്ങളാണ് ലാഭം കൊയ്തതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. നോട്ടുകൾ പിൻവലിച്ചത് ജനത്തോടുള്ള ക്രിമിനൽ നടപടിയെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.
മാപ്പർഹിക്കാത്ത കുറ്റമാണ് കേന്ദ്രസർക്കാർ ചെയ്തത്. കേന്ദ്രത്തിനെതിരെ സർക്കാരും പ്രതിപക്ഷവും ഒറ്റക്കെട്ടായി പോകണം. സഹകരണ പ്രശ്നത്തിൽ സർക്കാറിന്റെ ഏത് തീരുമാനത്തിലും പ്രതിപക്ഷം പങ്കുചേരുമെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.