വോട്ടർ പട്ടികയിൽ സി.പി.എം തിരിമറി നടത്തിയെന്ന് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സി.പി.എം ഗൂഢാലോചന നടത്തിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. വോട്ടർ പട്ടികയിൽ സി.പി.എം വ്യാപക തിരിമറി നടത്തിയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

10 ലക്ഷം യു.ഡി.എഫ് വോട്ടർമാരെ തെരഞ്ഞെടുത്ത് വോട്ടർ പട്ടികയിൽ നിന്ന് സി.പി.എം ഒഴിവാക്കി. നോട്ടീസ് നൽകാതെയാണ് ഇത്രയും പേരെ ഒഴിവാക്കിയത്. 2016ൽ 2.6 കോടി വോട്ടർമാരാണ് ഉണ്ടായിരുന്നത്. 2019ൽ ആകെ കൂടിയത് 1.32 ലക്ഷം വോട്ടർമാർ മാത്രമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Tags:    
News Summary - Oommen Chandy on CPM-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.