ഗുരുവായൂർ: വഴിപാടുകൾക്ക് ഏർപ്പെടുത്തിയ ഓൺലൈൻ സൗകര്യത്തിൽ സ്വർണ ലോക്കറ്റ് വിൽ പന ഉൾപ്പെടുത്താത്തതിനാൽ ഗുരുവായൂർ ദേവസ്വത്തിന് ലക്ഷങ്ങളുടെ നഷ്ടം.
കഴിഞ്ഞ അക ്ഷയ തൃതീയ നാളിൽ 40 ലക്ഷത്തോളം രൂപയുടെ സ്വർണ ലോക്കറ്റുകൾ വിറ്റുപോയിരുന്നു. ഒരുലക്ഷം രൂപയുടെ വെള്ളി ലോക്കറ്റുകളും വിൽപന നടത്തി.
എന്നാൽ, ലോക്ഡൗണിെൻറ പശ്ചാത്തലത്തിൽ ഇത്തവണ ക്ഷേത്രത്തിൽ ലോക്കറ്റുകളുടെ വിൽപന നടന്നില്ല. ഞായറാഴ്ചയായിരുന്നു അക്ഷയ തൃതീയ. ദേവസ്വം ഓൺലൈൻ വഴിപാടുകൾ ആരംഭിച്ചിട്ടുണ്ടെങ്കിലും അതിൽ സ്വർണ ലോക്കറ്റുകൾ വാങ്ങാൻ സൗകര്യമില്ല. ഈ വർഷത്തെ പ്രത്യേക സാഹചര്യത്തിൽ ജ്വല്ലറികൾ ഓൺലൈൻ വഴി അക്ഷയ തൃതീയ ദിനത്തിൽ കച്ചവടം നടത്തിയിരുന്നു.
രണ്ട്, മൂന്ന്, അഞ്ച്, പത്ത് ഗ്രാമുകളിലാണ് ദേവസ്വം ഗുരുവായൂരപ്പെൻറ രൂപം ആലേഖനം ചെയ്ത ലോക്കറ്റുകൾ വിൽക്കുന്നത്. ദേവസ്വം ആരംഭിച്ച ഇ-ഹുണ്ടികയോടും ഭക്തർ കാര്യമായി പ്രതികരിക്കാൻ തുടങ്ങിയിട്ടില്ല. 22,840 രൂപ മാത്രമാണ് പത്തുദിവസം കൊണ്ട് ലഭിച്ചത്. ഭക്തർ അറിഞ്ഞുവരുമ്പോൾ മികച്ച പ്രതികരണം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.