Posted On
date_range Updated On
date_range റാന്നിയിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
പത്തനംതിട്ട: റാന്നി ചെല്ലക്കാട്ട് കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാർ ഡ്രൈവർ റാന്നി വയലത്തല സ്വദേശി ഫിലിപ്പാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിലാണ് അപകടം.
കുമളിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാർ കാർ വെട്ടിപ്പൊളിച്ചാണ് ഫിലിപ്പിനെ പുറത്തെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.