????? ????????? ??????? ????? ?????? ???????? ??????? ??????? ???????? ??????? ?????????????????? ????????????????

മലപ്പുറത്ത്​ ഒരാൾ കൂടി രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങി

മഞ്ചേരി: ഗവ. മെഡിക്കൽ കോളജ്​ ആശുപത്രിയിൽനിന്ന്​ കോവിഡ് മുക്തമായി ഒരാൾ കൂടി വീട്ടിലേക്ക് മടങ്ങി. തിരൂർ ആലിൻച ുവട് സ്വദേശിയായ മുണ്ടേക്കാട്ട് വീട്ടിൽ സുനിൽ റഫീഖാണ് (51) വ്യാഴാഴ്ച കോവിഡ് മുക്തമായി ആശുപത്രി വിട്ടത്.

ഇതേ ാടെ ആശുപത്രി വിട്ടവരുെട എണ്ണം ഒമ്പതായി. മലപ്പുറം ജില്ലയിൽ രണ്ട് പേരുടെ കൂടി ഫലം നെഗറ്റീവായിയിട്ടുണ്ട്. ഇവരും ക ൂടുതൽ നിരീക്ഷണങ്ങൾക്ക് ശേഷം ആശുപത്രി വിടും. റഫീഖിന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. സക്കീന നിർദേശങ്ങൾ നൽകി. വീട്ടിലെത്തിയാലും 14 ദിവസം ക്വാറൻറൈനിൽ തുടരണമെന്ന് ഡോക്ടർ നിർദേശിച്ചു.

മാർച്ച് 18ന് ദുബൈയിൽനിന്ന്​ നാട്ടിലെത്തിയ റഫീഖ് വീട്ടിൽ ആരോഗ്യവകുപ്പി​​െൻറ നിർദേശമനുസരിച്ച് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇതിനിടെ 28ന് ചുമ അനുഭവപ്പെട്ടതിന് തുടർന്ന് തിരൂർ ജില്ല ആശുപത്രിയിലെത്തി സാമ്പിൾ നൽകി തിരിച്ച് വീട്ടിലേക്ക് പോയി. ഏപ്രിൽ ഒന്നിന് ഫലം പോസിറ്റീവായതോടെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവരുടെ ഭാര്യയും മകളും ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നു. ഏപ്രിൽ അഞ്ചിന് ഇരുവരും ആശുപത്രി വിട്ടു. ഡി.എം.യുടെ നേതൃത്വത്തിൽ സൂപ്രണ്ട് കെ.വി. നന്ദകുമാർ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഷീനലാൽ, കോവിഡ് നോഡൽ ഓഫിസർ ഡോ. ഷിനാസ് ബാബു, ആർ.എം.ഒമാരായ ഡോ. ജലീൽ വല്ലാഞ്ചിറ, ഡോ. സഹീർ െനല്ലിപ്പറമ്പൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി.വി. ബിശ്വജിത്ത് എന്നിവരും യാത്രയയപ്പിൽ സംബന്ധിച്ചു.

Tags:    
News Summary - one more person discharged from hopital in malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.