പനി: ഇതര സംസ്​ഥാന തൊഴിലാളി മരിച്ചു; നിപയെന്ന്​ സംശയം

തൃശൂർ: പനി ബാധിച്ച്​ മുളങ്കുന്നത്തുകാവ്​ ഗവ. മെഡിക്കൽ കോളജിൽ ചികിത്സക്ക്​ എത്തിയ ഇതര സംസ്​ഥാന തൊഴിലാളി മരിച്ചു. മരണകാരണം നിപ വൈറസ്​ മൂലമാണെന്ന സൂചനയെ തുടർന്ന്​ നടപടി ആവശ്യപ്പെട്ട്​ മെഡിക്കൽ കോളജ്​ അധികൃതർ ഡി.എം.ഒക്ക്​ കത്ത്​ നൽകി. സാമ്പിൾ ശേഖരിക്കാനാവാത്തതിനാൽ പോസ്​റ്റ്​മോർട്ടം മാറ്റി​െവച്ചു. കഴിഞ്ഞദിവസം രാത്രി 11ഒാടെയാണ്​ ബംഗാൾ സ്വദേശി ശൈഖ്​ പനി ബാധിച്ച്​ മെഡിക്കൽകോളജിൽ ചികിത്സ തേടിയത്​. കുന്നംകുളത്തെ ഹോട്ടൽ തൊഴിലാളിയായ ഇയാളെ അവശനിലയിലാണ്​ മെഡിക്കൽ കോളജിൽ എത്തിച്ചത്​. വ്യാഴാഴ്​ച്ച പുലർ​െച്ചയോടെ മരിച്ചു. 

പോസ്​റ്റ്​മോർട്ടം നടപടികൾക്കായി ഫോറൻസിക്​ വിഭാഗത്തിന്​ കൈമാറി പരിശോധന നടത്തു​​േമ്പാഴാണ്​ നിപ വൈറസ്​ ബാധ സംശയം തോന്നിയത്​. ഇതോ​െട സുരക്ഷ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ പോസ്​റ്റ്​മോർട്ടം നടപടി നിർത്തിവെച്ച്​​ കുന്നംകുളം പൊലീസിൽ വിവരം അറിയിച്ചു. കുന്നംകുളം പൊലീസ്​ ഡി.എം.ഒ യെയും വിവരം അറിയിച്ചു. 

നിപ വൈറസ്​ പരിശോധന നടത്തേണ്ടത്​ മണിപ്പൂരിലെ ലാബിലാണ്​. ലാബിലേക്ക്​ സാമ്പിൾ ശേഖരിക്കുന്നതിന്​ ആവശ്യമായ കർശനമായ സുരക്ഷ ഒരുക്കണമെന്ന്​ ആവശ്യപ്പെട്ട്​​ കത്തും നൽകിയിട്ടുണ്ട്​. മൃതദേഹത്തിൽ കണ്ടെത്തിയ സൂചനകളുടെ അടിസ്​ഥാനത്തിലാണ്​ നിപയെന്ന സംശയത്തിൽ എത്തിയിരിക്കുന്നത്​. മറ്റു എതിർപ്പുകൾ ഒന്നും ഇല്ലെങ്കിൽ നടപടികൾ പൂർത്തീകരിച്ചതിന്​ ശേഷം മൃതദേഹം വെള്ളിയാഴ്​ച തന്നെ സംസ്​ക്കരിച്ചേക്കും.

പരിഭ്രാന്തി വേണ്ട –ആരോഗ്യവകുപ്പ്​
തി​രു​വ​ന​ന്ത​പു​​രം: നി​പ വൈ​റ​സ് വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട്​ ജി​ല്ല​യി​ല്‍  ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന്​ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ.​കെ. സ​ക്കീ​ന. മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ളെ​യും പ​രി​സ​ര​വാ​സി​ക​ളെ​യും  നി​രീ​ക്ഷി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 
ആ​ര്‍ക്കെ​ങ്കി​ലും സ​മാ​ന​ല​ക്ഷ​ണം ക​ണ്ടാ​ല്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​റെ​യോ തൊ​ട്ട​ടു​ത്ത ഹെ​ല്‍ത്ത് സ​​െൻറ​റി​ലോ അ​റി​യി​ക്ക​ണം. ജി​ല്ലാ കേ​ന്ദ്ര​ത്തി​ലെ ക​ണ്‍ട്രോ​ള്‍ റൂം ​ന​മ്പ​ര്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍ത്ത​ന​സ​ജ്ജ​മാ​ണ്(0483-  2737857). പ്ര​ദേ​ശ​വാ​സി​ക​ൾ ര​ണ്ടാ​ഴ്ച പൂ​ര്‍ണ​മാ​യി വീ​ടു​ക​ളി​ല്‍ വി​ശ്ര​മി​ക്ക​ണം. യാ​ത്ര, ച​ട​ങ്ങ്, ആ​ഘോ​ഷം എ​ന്നി​വ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം. അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ല്‍ മാ​ത്ര​മേ ആ​ശു​പ​ത്രി സ​ന്ദ​ര്‍ശ​നം ന​ട​ത്താ​വൂ. അവർ ആ​വ​ശ്യ​പ്പെ​ട്ടു.


അ​പ​കീ​ർ​ത്തി പ്ര​ചാ​ര​ണം: പരാതിക്കാരനിൽ നിന്ന്​ തെളിവെടുത്തു 
കൂ​റ്റ​നാ​ട്: നി​പ വൈ​റ​സ് സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പി​നെ​തി​രെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ അ​പ​കീ​ർ​ത്തി പ്ര​ചാ​ര​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ​രാ​തി​ക്കാ​ര​നി​ൽ നി​ന്ന്​ പൊ​ലീ​സ് കൂ​ടു​ത​ൽ തെ​ളി​വെ​ടു​ത്തു. പ്രൈ​വ​റ്റ്​ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ പ്രാ​ക്​​ടീ​ഷ​ണേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ (പ​മ്പ) സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​വി​ജി​ത്തി​ൽ നി​ന്നാ​ണ് തൃ​ത്താ​ല പൊ​ലീ​സ് തെ​ളി​വെ​ടു​ത്ത​ത്.സം​ഭ​വ​ത്തി​ൽ പാ​ര​മ്പ​ര്യ-​പ്ര​കൃ​തി ചി​കി​ത്സ​ക​രാ​യ ജേ​ക്ക​ബ്​ വ​ട​ക്കും​ചേ​രി, കൊ​ല്ലം മോ​ഹ​ന​ൻ വൈ​ദ്യ​ർ എ​ന്നി​വ​രെ പ്ര​തി​ചേ​ർ​ത്ത് വി​ജി​ത്ത് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​ തൃ​ത്താ​ല പൊ​ലീ​സ്​ കേ​സെ​ടു​ത്ത​ത്. പ​രാ​തി​ക്കാ​ര​ന് ല​ഭി​ച്ച സ​ന്ദേ​ശ​ത്തെ​കു​റി​ച്ചും മ​റ്റും വ്യ​ക്ത​ത വ​രു​ത്താ​നാ​ണ് തെ​ളി​വെ​ടു​ത്ത​ത്. കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന് വി​ടു​ന്ന കാ​ര്യം പൊ​ലീ​സ് ആ​ലോ​ചി​ക്കു​ന്നു​ണ്ട്.


നിപ: മരിച്ചവരുടെ ബന്ധുക്കളെയും നഴ്​സുമാരെയും അകറ്റിനിർത്തുന്നുവെന്ന്​
കോഴിക്കോട്​: നിപ വൈറസ്​ പനി ബാധിച്ചു മരിച്ചവരുടെ ബന്ധുക്കളെയും ചികിത്സിച്ച പേരാമ്പ്ര താലൂക്ക് ആശു​പത്രിയിലെ നഴ്സുമാരെയും അകറ്റിനിർത്തുന്ന ചില നാട്ടുകാരുടെ സമീപനം സംബന്ധിച്ച് വനിത കമീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. ഇത്തരം സമീപനങ്ങൾ അവസാനിപ്പിക്കാൻ ബോധവത്​കരണം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്ന് വനിത കമീഷൻ ചെയർപേഴ്സൺ എം.സി. ജോസഫൈൻ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ജില്ല പൊലീസ്​ മേധാവിക്കും ജില്ല മെഡിക്കൽ ഓഫിസർക്കും കത്തയച്ചു. മരിച്ചവരുടെ ബന്ധുക്കളെയും നഴ്​സുമാരെയും ഓട്ടോയിലും ബസിലും കയറ്റുന്നില്ലെന്നും അകറ്റിനിർത്തുകയാണെന്നുമുള്ള മാധ്യമ വാർത്തകളുടെ അടിസ്​ഥാനത്തിലാണ് നടപടി. ഓട്ടോ ൈഡ്രവർമാർക്കും ബസ്​ ൈഡ്രവർമാർക്കും  ഇടയിൽ പൊലീസി​​​​െൻറയും ആരോഗ്യപ്രവർത്തകരുടെയും സഹകരണത്തോടെ ശക്​തമായ സന്ദേശം പ്രചരിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

പേരാമ്പ്രയിലെ ആശുപത്രികളിൽ രോഗികൾ കുറവു തന്നെ
പേരാമ്പ്ര: നിപ പേടിയെ തുടർന്ന് പേരാമ്പ്ര താലൂക്കാശുപത്രിയിലും  സഹകരണാശുപത്രിയിലും ചികിത്സക്കെത്തുന്നവരുടെ കുറവ് തുടരുന്നു.  ആയിരത്തോളം പേർ ഒ.പിയിലെത്തിയിരുന്ന താലൂക്കാശുപത്രിയിൽ വ്യാഴാഴ്ച 74  പേരാണ് എത്തിയത്. ചൊവ്വാഴ്ച 105 പേരും ബുധനാഴ്ച 54 പേരും മാത്രമാണ്  ചികിത്സ തേടിയത്. സഹകരണാശുപത്രിയിലും എത്തുന്ന രോഗികൾ ഒരാഴ്ച  മുമ്പുള്ളതി​​​​െൻറ പത്തു ശതമാനത്തിൽ താഴെയാണ്. ഇരു ആശുപത്രികളിലും ഓരോ  ആൾ മാത്രമാണ് കിടത്തിചികിത്സക്കുള്ളത്. നിപ വൈറസ് ബാധയേറ്റ് മരിച്ചവർ  താലൂക്കാശുപത്രിയിലും സഹകരണാശുപത്രിയിലും ചികിത്സക്കെത്തിയിരുന്നു.  കൂടാതെ സഹകരണാശുപത്രിയിലെ നഴ്സ് രോഗം ബാധിച്ച് മരിക്കുകയും  ചെയ്തതോടെയാണ് ആശുപത്രിയിൽ രോഗികൾ വരാതായത്.

ചെലവുള്ളത് മാസ്കിനു മാത്രം
പേരാമ്പ്ര: നിപ വൈറസ് ബാധയേറ്റ് മരണം സംഭവിച്ചതോടെ പേരാമ്പ്രയിൽ  ചെലവുള്ള ഏക സാധനം മാസ്ക് മാത്രം. ടൗണിലെ മുഴുവൻ മെഡിക്കൽ  ഷോപ്പുകളിലും ഇതിന് വൻ ഡിമാൻറാണ്. കച്ചവട സ്ഥാപനങ്ങളിലുള്ളവരും  സർക്കാർ സ്ഥാപനങ്ങളിലുള്ളവരും മൊത്തമായി മാസ്ക് വാങ്ങി പോവുകയാണ്.   ടൗണിൽ എത്തുന്നവരും മാസ്ക് ഉപയോഗിക്കുന്നുണ്ട്. മലയോര മേഖലയുടെ  കച്ചവടത്തി​​​െൻറ ആസ്ഥാനമായ പേരാമ്പ്രയിലേക്ക് ആരും വരാത്ത അവസ്ഥയാണ്.  എല്ലാതരം കച്ചവടത്തിനും വൻ ഇടിവാണ് സംഭവിച്ചത്. ബസ്സുകളിൽ യാത്രക്കാർ  വളരെ കുറവായതുകൊണ്ട്  ചില ബസ്സുകൾ ട്രിപ്പ് വെട്ടിച്ചുരുക്കുന്നുണ്ട്. ഇപ്പോൾ  മരിച്ച എട്ടു പേർക്കല്ലാതെ വേറെ ആർക്കും പേരാമ്പ്ര ഭാഗത്ത് നിപ സ്ഥിരീകരിച്ചിട്ടില്ല.  അതുകൊണ്ടു തന്നെ ആശങ്കപ്പെടേണ്ടെന്നാണ് ആരോഗ്യ വകുപ്പധികൃതർ  പറയുന്നത്. എന്നാൽ നാട്ടുകാരുടെ ആശങ്ക പൂർണമായും വിട്ടൊഴിഞ്ഞിട്ടില്ല. 

നിപ: പേരാമ്പ്രയിലെ കലക്ഷന്‍ ഏജൻറുമാര്‍ ഭീതിയില്‍
പേരാമ്പ്ര : പേരാമ്പ്രയിലും പരിസരങ്ങളിലും നിപാ വൈറസ് ബാധ മൂലം മരണങ്ങള്‍  സംഭവിച്ച സാഹചര്യത്തില്‍ നിത്യേന ജനങ്ങളെ സമീപിക്കുന്ന വിവിധ  സ്ഥാപനങ്ങളിലെ കലക്ഷന്‍ ഏജൻറുമാര്‍ ഭീതിയില്‍. ബാങ്കുകള്‍, ചിട്ടി  സ്ഥാപനങ്ങള്‍, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍, മൈക്രോഫിനാന്‍സ്  സ്ഥാപനങ്ങള്‍, നിത്യഅടവിന് സാധനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍  എന്നിവിടങ്ങളിലെ ജിവനക്കാരാണ് വൈറസ്ഭീതിയില്‍ കഴിയുന്നത്. നിത്യവും  മുഴുവന്‍ വ്യാപാര സ്ഥാപനങ്ങള്‍, ഓഫീസുകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചെന്ന്  കലക്ഷന്‍ എടുക്കണം. പേരാമ്പ്രയില്‍ നിന്ന് വരുന്നതാണെന്നതിനാല്‍ ആളുകള്‍  തങ്ങളെ ഭീതിയോടെയാണ് കാണുന്നതെന്നും ഏജൻറുമാര്‍ പറയുന്നു. ഇത്തരം  ഏജൻറുമാരില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്. രോഗഭീതിയുള്ളതിനാല്‍  ജോലിക്ക്  പോവുന്നതിന് വീട്ടകാര്‍ക്ക് താല്പര്യമില്ലെങ്കിലും സ്ഥാപനമേധാവികള്‍ അവധി  നല്‍കുന്നുമില്ല. ജനങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കം ഒഴിവാക്കുന്നതിന് പരീക്ഷകളും   മറ്റും മാറ്റിവെക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും  പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ പലവിധ ജനങ്ങളുമായി സമ്പര്‍ക്കം  പുലര്‍ത്തേണ്ട ഇവര്‍ക്കും  അവധികൊടുത്ത് ഭീതിയകറ്റമെന്നാണ് ഇവരുടെ  ആവശ്യം.


സംരക്ഷിക്കാൻ അനുമതി വാങ്ങിയ ഗ്രാമം വവ്വാലുകളെ തുരത്തുന്നു
​തൊടുപുഴ: നിപ ഭീഷണിയെ തുടര്‍ന്ന് നാട്ടുകാർ വവ്വാലുകളെ തുരത്തുന്നു. കുടയത്തൂര്‍ പഞ്ചായത്തിലെ ഏഴാംമൈല്‍ നിവാസികളാണ് നിപ രോഗബാധ സംബന്ധിച്ച വാര്‍ത്തകളെ തുടര്‍ന്ന് നിരവധി മരങ്ങളിൽ രാപാർക്കുന്ന വവ്വാലുകളെ തുരത്താനിറങ്ങിയിരിക്കുന്നത്. ഒരു കാലത്ത് വവ്വാലുകളെ സംരക്ഷിക്കാന്‍ വവ്വാല്‍ സംരക്ഷണ സമിതി തന്നെ രൂപവത്​കരിച്ച് സര്‍ക്കാറില്‍നിന്ന് പ്രത്യേക അനുമതിയും വാങ്ങിയവരാണ്​ ഇപ്പോള്‍ ഇവയെ തുരത്താന്‍ രംഗത്തിറങ്ങിയിരിക്കുന്നത്​. കാരണം രോഗഭീതി തന്നെ. ഒപ്പം വവ്വാലുകള്‍ മൂലമുണ്ടാവുന്ന ബുദ്ധിമുട്ടുകളുമേറെ. കുടിവെള്ളത്തിലും വീടുകളുടെ ഭിത്തികളിലും പുരയിടത്തിലുമെല്ലാം വവ്വാലുകളൂടെ കൂട്ടമായുള്ള സാന്നിധ്യമുണ്ട്. പടക്കം പൊട്ടിച്ചും വവ്വാലുകള്‍ കൂട്ടമായുള്ള മരങ്ങള്‍ക്കു ചുവട്ടില്‍ പുകയിട്ടുമെല്ലാം തുരത്താനുള്ള ശ്രമത്തിലാണ്​ നാട്ടുകാര്‍. 

കോട്ടയത്തുള്ളവർക്ക്​ നിപ വൈറസ്​ ബാധിച്ചിട്ടില്ലെന്ന്​ 
ഗാ​ന്ധി​ന​ഗ​ർ (കോ​ട്ട​യം): കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​പ വൈ​റ​സ് ബാ​ധ സം​ശ​യി​ച്ച് മൂ​ന്നു​പേ​ർ ചി​കി​ത്സ തേ​ടി​യെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ വ്യാ​ഴാ​ഴ്ച ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ളു​ടെ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്ന്​ രോ​ഗ​വി​വ​രം ച​ർ​ച്ച ചെ​യ്തു. മെ​ഡി​സി​ൻ, പ​ക​ർ​ച്ച​വ്യാ​ധി, ഹൃ​ദ്രോ​ഗ​വി​ഭാ​ഗം, ന്യൂ​റോ മെ​സി​സി​ൻ, ന്യൂ​റോ സ​ർ​ജ​റി തു​ട​ങ്ങി പ്ര​ധാ​ന​പ്പെ​ട്ട മു​ഴു​വ​ൻ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും മേ​ധാ​വി​ക​ളും മു​തി​ർ​ന്ന ഡോ​ക്ട​ർ​മാ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. കോ​ട്ട​യ​ത്ത്​ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ൾ​ക്ക് നി​പ വൈ​റ​സ് ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ആ​ർ​ക്കെ​ങ്കി​ലും രോ​ഗ​ബാ​ധ ഉ​ണ്ടാ​യാ​ൽ, ഇ​പ്പോ​ൾ ചി​കി​ത്സ​ക്ക്​ ന​ൽ​കു​ന്ന റാ​ബ​റി ഗു​ളി​ക​ക​ൾ ന​ൽ​കും. ഇ​ത് ക​ഴി​ച്ചാ​ൽ വൃ​ക്ക അ​ട​ക്കം പ​ല അ​വ​യ​വ​ങ്ങ​ൾ​ക്കും ദോ​ഷ​ക​ര​മാ​ണെ​ന്ന​തി​നാ​ൽ രോ​ഗം ക​ടു​ത്ത രീ​തി​യി​ൽ ബാ​ധി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ ത​ൽ​ക്കാ​ല ആ​ശ്വാ​സ​മെ​ന്ന നി​ല​യി​ൽ ഈ ​ഗു​ളി​ക ന​ൽ​കൂ. 
അ​തേ​സ​മ​യം, കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യും കൂ​ത്താ​ട്ടു​കു​ളം എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജ്​ വി​ദ്യാ​ർ​ഥി​യു​മാ​യ നി​ഥി​െ​ന (21) നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നു​ള്ള ബ​ന്ധു​ക്ക​ളു​ടെ തീ​രു​മാ​നം ഡോ​ക്ട​ർ​മാ​ർ അ​നു​വ​ദി​ച്ചി​ല്ല. 

നിപ: മുന്നറിയിപ്പുമായി ഒഡിഷയും
ഭുവനേശ്വർ: കേരളത്തിൽ നിപ വൈറസ്​ ബാധയേറ്റുള്ള മരണത്തി​​​​െൻറ പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ഒഡിഷ സർക്കാർ. അഞ്ച്​ മെഡിക്കൽ ​േകാളജുകൾക്കും 30 ജില്ല ആസ്​ഥാന ആശുപത്രികൾക്കുമാണ്​ ജാഗ്രത മുന്നറിയിപ്പ്​ നൽകിയത്​. ചികിത്സ പരിമിതമാണെന്നും അതിനാൽതന്നെ മാരകമായ വൈറസിനെതിരെ മുൻകരുതൽ നടപടിയാണ്​ വേണ്ടതെന്നും ആരോഗ്യവിഭാഗം ഡയറക്​ടർ ബ്രജ കിഷോർ ബ്രഹ്​മ മെഡിക്കൽ അധികൃതർക്ക്​ അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു. സംസ്​ഥാനത്തി​​​​െൻറ ഏതെങ്കിലും ഭാഗത്ത്​ ഇത്​ റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടില്ലെങ്കിലും കരുതൽ നടപടികൾ കൈക്കൊള്ളാൻ ആശുപത്രികളോട്​  ബ്രഹ്​മ ആവശ്യപ്പെട്ടു. 

വെള്ളിയാഴ്ച പ്രാർഥനക്ക് ആഹ്വാനം 
കോ​ഴി​ക്കോ​ട്​: നി​പ വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്ന് പ​നി പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പ്  ന​ട​ത്തു​ന്ന അ​ടി​യ​ന്ത​ര പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന് എ​ല്ലാ​വി​ധ പി​ന്തു​ണ​യും ന​ൽ​കാ​ൻ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി കേ​ര​ള അ​മീ​ർ എം.​ഐ. അ​ബ്​​ദു​ൽ അ​സീ​സ് ആ​ഹ്വാ​നം ചെ​യ്തു. മ​ര​ണ​പ്പെ​ട്ട​വ​ർ​ക്കാ​യി അ​മീ​ർ പ്രാ​ർ​ഥി​ക്കു​ക​യും കു​ടും​ബ​ത്തെ അ​നു​ശോ​ച​നം അ​റി​യി​ക്കു​ക​യും ചെ​യ്​​തു. പ​നി​ബാ​ധി​ത പ്ര​ദേ​ശ​ത്ത് ദു​രി​താ​ശ്വാ​സം പോ​ലും അ​വ​താ​ള​ത്തി​ലാ​ക്കും വി​ധം ആ​ളു​ക​ൾ​ക്കി​ട​യി​ൽ ഭ​യാ​ശ​ങ്ക​യു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ദേ​ശ​ത്തും ആ​ശു​പ​ത്രി​ക​ളി​ലും സേ​വ​ന​നി​ര​ത​രാ​യ​വ​രെ സ​ഹാ​യി​ക്കാ​നും രോ​ഗ​പ്ര​തി​രോ​ധ​ത്തി​നും ആ​രോ​ഗ്യ സു​ര​ക്ഷ​ക്കു​മു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​നും ശ്ര​ദ്ധി​ക്ക​ണം. വി​പ​ത്തി​ൽ​നി​ന്നു മു​ക്തി​തേ​ടി വെ​ള്ളി​യാ​ഴ്ച പ​ള്ളി​ക​ളി​ൽ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക്കും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

Tags:    
News Summary - One More Person affected By Nipah - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.