Posted On
date_range Updated On
date_range കാസർകോട് തേനീച്ച കുത്തേറ്റ് ഒരാൾ മരിച്ചു
കാസർകോട്: കാസർകോട് തേനീച്ച കുത്തേറ്റ് ഒരാൾ മരിച്ചു. ബ്ളാലിൽ മരുതോത്തെ താമരത്ത് വീട്ടിൽ നാരായണനാണ് മരിച്ചത്.
വീടിന് സമീപം ഈറ്റ ശേഖരിക്കാൻ പോയപ്പോഴാണ് സംഭവം. ഉടൻ കൂടങ്കല്ലിലുള്ള താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു തേനീച്ചയുടെ കുത്തേറ്റത്. പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.