Posted On
date_range Updated On
date_range നെടുമ്പാശ്ശേരിയിൽ ഒരുകോടിയുടെ വിദേശ കറൻസിയും സ്വർണവും പിടികൂടി
നെടുമ്പാശ്ശേരി: രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് ഒരുകോടി രൂപയുടെ വിദേശ കറൻസിയും സ്വർണവും പിടികൂടി. ബാങ്കോക്കിലേക്ക് പോകാനെത്തിയ കോഴിക്കോട് സ്വദേശികളായ രണ്ടുപേരുടെ ചെക്കിൻ ബാഗുകളിൽ ഗിഫ്റ്റ് ബോക്സിനുള്ളിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 84 ലക്ഷത്തിെൻറ കറൻസികളാണ് പിടികൂടിയത്.
ഒരാളുടെ ബാഗിൽ 79,000 അമേരിക്കൻ ഡോളറും മറ്റേയാളുടെ ബാഗിൽ 40,000 അമേരിക്കൻ ഡോളറുമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്ന് വ്യത്യസ്ത കേസുകളിലായി 25.46 ലക്ഷം വിലവരുന്ന 902 ഗ്രാം സ്വർണവും കസ്റ്റംസ് പിടികൂടി. അഞ്ച് വ്യത്യസ്ത കേസുകളിലായി 2338 ഗ്രാം സ്വർണമിശ്രിതവും ഈ ദിവസങ്ങളിൽ പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.