മലപ്പുറം: നഗര-ഗ്രാമ വ്യത്യാസമില്ലാതായ സംസ്ഥാനത്ത് വീടുകളുടെ എണ്ണം 1.09 കോടിയിലെത്തിയതായി സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പിന്റെ ബിൽഡിങ് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട്. 2022-23ലെ കണക്ക് ആസ്പദമാക്കി നടത്തിയ പഠനത്തിലാണ് പ്രധാന വിവരങ്ങളുള്ളത്.
അണുകുടുംബങ്ങളിലേക്ക് മാറിയ മലയാളി, വീട് നിർമാണത്തിന് മുന്തിയ പരിഗണന നൽകുന്നെന്നാണ് കണക്കുകൾ നൽകുന്ന സൂചന. ജനസംഖ്യ വളർച്ചയും അതിവേഗമുള്ള നഗരവൽക്കരണവും വീടുകളുടെ എണ്ണം കുതിച്ചുയരാനുള്ള കാരണങ്ങളാണ്.
കോവിഡ് പ്രതിസന്ധിയെ കേരളത്തിന്റെ നിർമ്മാണ മേഖല അതിവേഗമാണ് അതിജീവിച്ചതെന്ന് പ്പോർട്ട് പറയുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിന് അടിവരയിടുന്നതാണ് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.