Posted On
date_range Updated On
date_range ആൾക്കൂട്ടം ഒഴിവാക്കി ഓണം ആഘോഷിക്കണം -മുഖ്യമന്ത്രി
തിരുവനന്തപുരം: ആൾക്കൂട്ടവും തിക്കും തിരക്കും ഒഴിവാക്കി ഓണം ആഘോഷിക്കാൻ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരക്ക് ഒഴിവാക്കേണ്ടത് സുരക്ഷക്ക് ആവശ്യമാണ്. ഓണം പോലെ എല്ലാവരും ആഘോഷിക്കുന്ന ഉത്സവം കഴിയുമ്പോഴേക്കും വല്ലാതെ രോഗവ്യാപനം ഉണ്ടാകാതിരിക്കാൻ ശ്രദ്ധ വേണം. ഓണവിപണികളിൽ ശാരീരിക അകലം പാലിച്ചുവേണം ജനങ്ങൾ സാധനങ്ങൾ വാങ്ങേണ്ടത്.
ആൾക്കൂട്ടം ഒഴിവാക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാറിെൻറ കർശനനിർദേശം വന്നിട്ടുണ്ട്. വിവേകമുള്ള സമൂഹം എന്ന നിലയിൽ അത് പൂർണമായി അംഗീകരിച്ച് നടപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.