Posted On
date_range Updated On
date_range ഒാണത്തിന് അഞ്ച് കിലോ ഭക്ഷ്യധാന്യവും ഒരുകിലോ പഞ്ചസാരയും
തിരുവനന്തപുരം: ഓണത്തിന് എല്ലാ കാർഡുടമകൾക്കും അഞ്ച് കിലോ ഭക്ഷ്യധാന്യവും ഒരുകിലോ പഞ്ചസാരയും നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന പ്രതിമാസ റേഷന്‍ പുറമെയാണ് സർക്കാറിെൻറ ‘ഓണം ബംബർ’. കാർഡ് ഒന്നിന് അഞ്ച് കിലോ ഭക്ഷ്യധാന്യം സൗജന്യമായിട്ടും പഞ്ചസാര കിലോ 22 രൂപക്കുമാണ് റേഷൻകടകൾ വഴി വിതരണംചെയ്യുക. അടുത്തയാഴ്ച മുതൽ ഓണം സ്പെഷൽ റേഷൻകടകളിലെത്തുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ ‘മാധ്യമ’ത്തോട് പറഞ്ഞു. സാമ്പത്തികബാധ്യതമൂലം സ്പെഷൽ മണ്ണെണ്ണ ഉണ്ടാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.