ഓണക്കിറ്റ് ഇന്നുകൂടി ലഭിക്കും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഓണക്കിറ്റ് ഇന്നുകൂടി ലഭിക്കും. റേഷന്‍ കടകളിലൂടെ ഇന്ന് വൈകീട്ട് അഞ്ച് മണി വരെയാണ് ഓണക്കിറ്റ് വിതരണം ചെയ്യുക. സംസ്ഥാനത്ത് 95.69 ശതമാനം പേർ ഓണക്കിററ് കൈപ്പറ്റിയിട്ടുണ്ട്.

ആഗസ്റ്റ് 31 ന് ഓണക്കിറ്റ് വിതരണം അവസാനിപ്പിക്കാനാണ് സിവിൽ സപ്ലൈസ് വകുപ്പ് തീരുമാനിച്ചിരുന്നത്. ഇതുവരെ പിന്നീട് അത് സെപ്റ്റംബര്‍ മൂന്നു വരെ നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. റേഷന്‍ കടകള്‍ വഴിയുള്ള ഓണക്കിറ്റ് വ്യാഴാഴ്ച വൈകീട്ട് വരെ 86,79,203 റേഷന്‍ കാര്‍ഡ് ഉടമകള്‍ വാങ്ങിയതായി ഭക്ഷ്യവകുപ്പ് അറിയിച്ചു. 

Tags:    
News Summary - Onakit available today also

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.