തോൽവിക്ക് കാരണം രാഹുൽ ഗാന്ധിയല്ലെന്ന് ഉമ്മൻചാണ്ടി

ന്യൂഡൽഹി: ദേശീയ തലത്തിൽ കോൺഗ്രസ് നേരിട്ട തോൽവിക്ക് കാരണം രാഹുൽ ഗാന്ധിയുടെ പിഴവല്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട് ടറി ഉമ്മൻചാണ്ടി. കോൺഗ്രസിന് ശക്തമായ നേതൃത്വമുണ്ട്. ആ നേതൃത്വത്തിന് കീഴിൽ പാളിച്ചകൾ പരിശോധിച്ച് മുന്നോട്ടു പോകുമെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.

രാഹുലിന്‍റെ നേതൃത്വം അനിവാര്യമായ ഘട്ടമാണ്. കേരളത്തിലെ യു.ഡി.എഫിന്‍റെ തിളക്കമാർന്ന വിജയത്തിന് പിന്നിലെ ശക്തമായ കരങ്ങൾ കോൺഗ്രസ് അധ്യക്ഷനാണെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം വിലയിരുത്തലിൽ തിരിച്ചടിക്ക് കാരണം ശബരിമല വിഷയം ആണെന്ന ധ്വനിയുണ്ട്. ‍യാഥാർഥ്യം വൈകിയാണെങ്കിലും അംഗീകരിക്കുന്നത് കൊള്ളാമെന്നും ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Ommen Chandy Rahul Gandhi -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.