Posted On
date_range Updated On
date_range സി.പി.െഎയും കോൺഗ്രസും ചേർന്ന് പ്രവർത്തിച്ച നല്ല നാളുകളെ ഒാർമിപ്പിച്ച് ഉമ്മൻചാണ്ടി
തിരുവനന്തപുരം: സി.പി.െഎ പറയുന്നത് ജനങ്ങളുടെ അഭിപ്രായമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സ്വന്തം മുന്നണിയിൽ നിന്ന് ആളുകൾ പുറത്ത് പോകാതെ സി.പി.എം നോക്കണം. സി.പി.െഎയും കോൺഗ്രസും ലീഗും ഒന്നിച്ച് ചേർന്ന പ്രവർത്തിച്ച നല്ല നാളുകൾ ജനമനസിലുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
നേരത്തെ പൂഞ്ഞാർ എം.എൽ.എ പി.സി ജോർജും സി.പി.െഎയും കോൺഗ്രസും ലീഗും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഉമ്മൻചാണ്ടിയും സി.പി.െഎയുടെ നിലപാടിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്. സി.പി.െഎയും സി.പി.എമ്മും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഉമ്മൻചാണ്ടിയുടെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.